ദുരിതത്തില്‍ നിന്നും കരകയറിയവര്‍ക്കായി മഹാരാജാസില്‍ ഓണാഘോഷമൊരുക്കി വിദ്യാര്‍ത്ഥികളും നാട്ടുകാരും

പ്രളയം വിതച്ച ദുരിതത്തില്‍ നിന്നും കരകയറിയവര്‍ക്കായി എറണാകുളം മഹാരാജാസില്‍ ഓണാഘോഷമൊരുക്കി വിദ്യാര്‍ത്ഥികളും നാട്ടുകാരും.

വെള്ളപ്പൊക്കം മൂലം കേട് വന്നതും ചെളി നിറഞ്ഞ് വാസ യോഗ്യമല്ലാത്തതുമായ വീടുകളിലുള്ള നൂറിലധികം ആളുകളാണു മഹാരാജാസിലെ ഈ ക്യാമ്പിലുള്ളത്.

കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള നൂറിലധികം ആളുകളാണു മഹാരാജാസിലെ ഈ ക്യാമ്പിലുള്ളത്. ഇവര്‍ക്ക് വേണ്ടിയാണു ക്യാമ്പ് അധികൃതരും മഹാരാജാസിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒരുക്കിയത്. പ്രളയത്തില്‍ എല്ലാം നഷ്ടമായേങ്കിലും തങ്ങള്‍ക്കായി ഒരുക്കിയ ഈ ഓണാഘോഷത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ക്യാമ്പില്‍ കഴിയുന്നവര്‍ പറഞ്ഞു.

ഉറിയടി, കസേര കളി, ലെമന്‍ റേസ് തുടങ്ങി നിരവധി മത്സരങ്ങളാണു ഓണാഘോഷങ്ങളുടെ ഭാഗമായി ക്യാമ്പില്‍ ഒരുക്കിയത്. മുതിര്‍ന്നവരും കുട്ടികളും മത്സരങ്ങളില്‍ ആവേശത്തോടെയാണു പങ്കെടുത്തത്.

വിഭവ സമൃദ്ധമായ സദ്യയും ഇവര്‍ക്കായി ക്യാമ്പില്‍ ഒരുക്കിയിരുന്നു. പ്രൊഫസര്‍ എം.കെ. സാനു ക്യാമ്പിലെത്തി ആശംസകള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News