കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; പിടികിട്ടാപ്പുളളി അബുലൈസ് പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പിടികിട്ടാപ്പുളളി അബുലൈസ് പിടിയില്‍. തൃശൂരില്‍ വെച്ച് ഡിആര്‍ഐ സംഘമാണ് ഒളിവിലായിരുന്ന അബുലൈസിനെ പിടികൂടിയത്. എയര്‍ഹോസ്റ്റസുമാരെ വരെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയ കേസ് ഏറെ വിവാദമായിരുന്നു.

5 വര്‍മായി ഒഴിവില്‍ കഴിയുകയായിരുന്ന അബുലൈസിനെ തൃശൂരില്‍ വെച്ചാണ് ഡി ആര്‍ ഐ സംഘം പിടികൂടിയത്. ഇയാള്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിവരമറിഞ്ഞ ഡി ആര്‍ ഐ, രഹസ്യ നീക്കത്തിലൂടെ വലയിലാക്കുകയായിരുന്നു.

ദുബൈയില്‍ നിന്ന് കാഠ്മണ്ഡു വിമാനത്താവളം വഴി കേരളത്തിലെത്തിയതായിരുന്നു അബുലൈസ്. ഇതുവഴി മുമ്പും കേരളത്തിലെത്തിയ അബുലൈസ് അന്വേഷണ ഏജന്‍സിയെ വെട്ടിച്ച് കടന്നിരുന്നു.

കരിപ്പൂരടക്കമുളള വിമാനത്താവളങ്ങളിലൂടെ അനധികൃതമായി 39 കിലോ സ്വര്‍ണ്ണം കേരളത്തിലെത്തിച്ച കേസിലെ പ്രധാന പ്രതിയാണിയാള്‍.

വിമാനത്താവള ഉദ്യോഗസ്ഥരുടേയും എയര്‍ഹോസ്റ്റസ് മാരേയും ഇതിനായി ഉപയോഗപ്പെടുത്തി. കേസില്‍ എയര്‍ഹോസ്റ്റസ് മാരായ ഫിറോമോസയും, റാഹില ചിരായും പിടിയിലായിരുന്നു.

കൂട്ടുപ്രതികളായ മൂന്ന് പേരേയും നേരത്തെ ഡി ആര്‍ ഐ പിടികൂടി. പ്രതികള്‍ക്കെതിരെ കോഫെപോസ ചുമത്തുകയും ചെയ്തു. അബുലൈസിനെ പിടികൂടിയതോടെ സ്വര്‍ണ്ണക്കടത്ത് കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും.

സ്വര്‍ണ്ണം എത്തിച്ച വഴി, സഹായിച്ചവര്‍, പണം എന്തിന് ഉപയോഗിച്ചു, ഇവരുടെ ഹവാല ബന്ധം എന്നിവ അന്വേഷണത്തിലൂടെ തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡി ആര്‍ ഐ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News