‘മോനെ ഗോസ്വാമി, നീ തീര്‍ന്നു’; പ്രളയക്കെടുതി അനുഭവിക്കുന്ന മലയാളികളെ അധിക്ഷേപിച്ച അര്‍ണാബിനോട് അജു വര്‍ഗീസ്

പ്രളയക്കെടുതി അനുഭവിക്കുന്ന മലയാളികളെ അധിക്ഷേപിച്ച മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഇന്ത്യയിലെ ഏറ്റവും നാണം കെട്ട ജനത എന്ന പരാമര്‍ശത്തില്‍ അര്‍ണാബ് മാപ്പ് പറയണമെന്നാണ് മലയാളികളുടെ ആവശ്യം.

അര്‍ണാബിന്റെ പരാമര്‍ശത്തിനെതിരെ നടന്‍ അജു വര്‍ഗീസും രംഗത്തെത്തി. ‘മോനെ ഗോസ്വാമി നീ തീര്‍ന്നു’ എന്നാണ് അജു ഫേസ്ബുക്കില്‍ കുറിച്ചത്.

കേരളത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് അര്‍ണബ് മലയാളികളെ അധിക്ഷേപിച്ചത്.

സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ, റിപബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ കമന്റ് പ്രവാഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here