സ്ത്രീകളുടെ പ്രശ്നങ്ങള്‍ ‘ചുംബിച്ച്’ മാറ്റും; ചുംബന സ്വാമി അറസ്റ്റില്‍

സ്ത്രീകളുടെ പ്രശ്നങ്ങള്‍ ‘ചുംബിച്ച്’ മാറ്റുന്ന ചുംബന സ്വാമി  അസ്സാമില്‍ അറസ്റ്റിലായി. മോ​റി​ഗാ​വി​ലെ ഭോ​ര​ൽ​തു​പി​ൽ രാം ​പ്ര​കാ​ശ് ചൗ​ഹാ​നാണ് അറസ്റ്റിലായത്.

ഇയാളുടെ വീടിനുള്ളില്‍ വെച്ചാണ് ഒരു മാസത്തോളം ഇയാള്‍  ‘ചുംബന’  ചികിത്സ നടത്തിയത്. സ്തീകളുടെ മാനസിക ശാരീരിക പ്രശ്നങ്ങള്‍  ചുംബിച്ച് പരിഹരിക്കുമെന്നും  അമാനുഷികമായ ഈ ശക്തി ലഭിച്ചത് വിഷ്ണു ഭഗവാനില്‍ നിന്നുമാണെന്നുമായിരുന്നു ഇയാളുടെ അവകാശ വാദം. നാട്ടുകാരില്‍ ചിലര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News