പുരോഹിതരുടെ ലൈംഗിക അതിക്രമങ്ങൾ നാണക്കേട് ഉണ്ടാക്കുന്നത്; കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകണമെന്ന് മാര്‍പ്പാപ്പ

പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരേ ശക്തമായ പ്രതികരണവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സഭയുടെ അധികാരികൾ തയ്യാറാകാത്തത് വേദനാ ജനകമാണെന്നും വിശ്വാസ സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു.

രണ്ടു ദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തിനിടെയാണ് മാര്‍പാപ്പയുടെ പ്രതികരണം. ശക്തമായ നടപടികൾ ഇല്ലാത്തതാണ് സമാനമായ സംഭവങ്ങൾ ആവര്‍ത്തിക്കാന്‍ കാരണമെന്നും മാര്‍പാപ്പ വ്യക്തമാക്കി.

എന്ത് വിലകൊടുത്തും ആപത്കരമായ പ്രവണതകൾ സഭകളില്‍ നിന്ന് ഇല്ലാതാക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. പുരോഹിതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ നടപടികൾ ഉത്കണ്ഠപ്പെടുത്തുന്നതും അംഗീകരിക്കാനാകാത്തതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

പുരോഹിതരുടെ ലൈംഗിക അതിക്രമത്തിന് ഇരയായ കുട്ടികളോട് മാര്‍പാപ്പ സംവദിക്കുകയയും െചയ്തു. അയര്‍ലണ്ടില്‍ പുരോഹിതര്‍ക്കെതിരായ ലൈംഗിക പരാതികൾ വര്‍ദ്ധിക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് വത്തിക്കാന്‍റെ നിലപാട് മാര്‍പ്പാപ്പ തുറന്നുപറഞ്ഞത്. 1979 ല്‍ ജോണ്‍ പോൾ രണ്ടാമന് ശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here