സഹായഹസ്തവുമായി ലോറന്‍സും; ദുരിതാശ്വാസ നിധിയിലേക്ക് കെെമാറിയത് 1 കോടി രൂപ

തിരുവനന്തപുരം : പ്രളയത്തിന്‍റെ കെടുതിയില്‍ പെട്ടു പോയ കേരളത്തിന് ആശ്വാസമായി ലോകത്തിന്‍റെ നാനാ തുറകളില്‍ നിന്നും സഹായ പ്രവാഹം തുടരുകയാണ്.

ചലച്ചിത്ര രാഷ്ട്രീയ വ്യാവസായിക സാംസ്കാരിക മേഖലയില്‍ നിന്നും നിരവധിപ്പേരാണ് കെെെത്താങ്ങുമായി എത്തിയത്.

തമി‍ഴ് സിനിമാ താരവും സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണ് കെെമാറിയത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയ ലോറന്‍സ് ഒരു കോടിയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുകയായിരുന്നു.

ലോറന്‍സിനൊപ്പം അദ്ദേഹത്തിന്റെ അമ്മയുമുണ്ടായിരുന്നു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here