സില്‍ക്ക് വീണ്ടും എത്തുന്നു; ഇത് താരത്തിന്‍റെ യഥാര്‍ത്ഥ ജീവിതം; ആരും പറയാത്ത കഥയെന്ന് പാ രഞ്ജിത്ത്

മാദകസുന്ദരി സില്‍ക്ക് സ്മിതയുടെ ജീവിതം വെബ് സീരീസായി ഒരുക്കാനൊരുങ്ങി പാ രഞ്ജിത്ത്. സില്‍ക്കിന്‍റെ ജീവിതം മുമ്പും സിനിമയാക്കിയിട്ടുണ്ടെങ്കിലും താരത്തിന്‍റെ ജീവിതം സംബന്ധിച്ച് ഇതുവരെ ആരും പറയാത്ത കഥയായിരിക്കും പാ രഞ്ജിത്ത് പറയുന്നത്.

ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കാന്‍ സാധ്യമാകുന്ന വിധം വെബ് സീരീസായായിരിക്കും ചിത്രം ഒരുക്കുന്നത്. സില്‍ക്കിന്‍റെ കുട്ടിക്കാലവും സിനിമാപ്രവേശനവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നടി എന്നതിലുപരി സില്‍ക്ക് എന്ന വ്യക്തിയ്ക്കാണ് ചിത്രത്തില്‍ പ്രാധാന്യം നല്‍കുന്നത്.

ഡേര്‍ട്ടി പിക്ചറില്‍ വിദ്യ സില്‍ക്ക് ആയി കളം നിറഞ്ഞപ്പോള്‍ പാ രഞ്ജിത്തിന്‍റെ ചിത്രത്തില്‍ ആരായിരിക്കും സില്‍ക്കിനെ അവതരിപ്പിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതകള്‍ വന്നിട്ടില്ല.

സില്‍ക്കിന്‍റെ കഥാപാത്രത്തിനായി ബോളിവുഡ് നടിമാരെയാണ് പാ രഞ്ജിത്ത് ലക്ഷ്യമിടുന്നത് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here