അറിയണം ഈ സ്നേഹം; എന്‍റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്; കുടുക്കയിൽ സൂക്ഷിച്ച പണവുമായി തമി‍ഴ്നാട്ടില്‍ നിന്നും 10 വയസ്സുകാരന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്കയിൽ സൂക്ഷിച്ച പണവുമായി ആറാക്ളാസുകാരൻ.തമി‍ഴ്നാട് സ്വദേശി രാഹുൽകാർത്തിക്കാണ് താൻ കൂട്ടിവച്ച കാശുമായി മുഖ്യമന്ത്രിയെ കാണാൻ എത്തിയത്.

സംസ്ഥാനത്തെ പ്രളയക്കെടുതി മാധ്യമങ്ങലിലൂടെ കണ്ട രാഹുൽ തന്‍റെ സമ്പാദ്യം ദുരിതമനുഭവിക്കുന്നവർക്ക് നൽകണമെന്ന് അച്ഛനോട് ആവശ്യപ്പെടുകയായിരുന്നു.

പരീക്ഷക്ക് വിജയിക്കുമ്പോൾ അച്ഛനും അമ്മയും സന്തോഷത്തോടെ നൽകുന്ന സമ്മാനതുകയും അമ്മുമ്മ മിഠായിവാങ്ങൻ നൽകുന്ന നാണയതുട്ടുകളും ചേർത്തവെച്ച് രാഹുൽ നിധിപോലെ സൂക്ഷിച്ച സമ്പാദ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിത്.

മാധ്യമവാർത്തകളിലുടെ ദുരിതമനുഭിക്കുന്നവരെകുറിച്ചറിഞ്ഞ ചെന്നൈ സ്വദേശിയായ ഈ ആറാം ക്ലാസ്കാരൻ തന്‍റെ സമ്പാദ്യം കേരളത്തിന് നൽകണമെന്ന ആവശ്യം അച്ഛനോട് പറയുകയായിരുന്നു.തുടർന്നാണ് തിരുവനന്തപുരത്തെത്തി രാഹുൽതന്‍റെ സമ്പാദ്യപെട്ടി മുഖ്യമന്ത്രിക്ക് നൽകിയത്.

ആറായിരംരൂപയോളം വരും രാഹുലിന്‍റെ സമ്പാദ്യപെട്ടിയിൽ.താൻ നൽകിയതുക കുട്ടികളുടെ ആവശ്യത്തിന് വിനിയോഗിക്കണമെന്നും തന്നെപേലെ ചെന്നൈയിലെ എല്ലാകുട്ടികളോടും കേരളത്തിനെ സഹായിക്കണമെന്ന് പറയുമെന്നും രാഹുൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here