മലയാളികളെ നാണമില്ലാത്തവരെന്ന് പരിഹസിച്ച അര്‍ണാബിനെ തേച്ചൊട്ടിച്ച് മല്ലൂസ്; പ്ലേ സ്റ്റോറിൽ റിപ്പബ്ലിക്ക് ടിവിയുടെ റേറ്റിങ് കുത്തനെ ഇടിഞ്ഞു

ചാനല്‍ ചര്‍ച്ചയ്ക്കിടെ മലയാളികളെ പരിഹസിച്ച അര്‍ണാബ് ഗോ സ്വാമിയ്ക്കെതിരേ കടുത്ത പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. അര്‍ണാബിന്‍റേയും റിപ്പബ്ളിക് ടിവി യുടേയും ഫെയ്സ്ബുക്ക് പേജുകളില്‍ മലയാളികൾ കൂട്ടമായി പ്രതിഷേധം അറിയിക്കുകയാണ്. കൂടാതെ ഗൂഗിൾ പ്ലേസ്റ്റോറിലും റേറ്റിങ്ങ് കുറച്ചാണ് മലയാളികള്‍ തിരിച്ചടിക്കുന്നത്.

കേരളത്തിനെതിരേ നിരന്തരം അധിക്ഷേപം ഉന്നയിക്കുന്ന ചാനലിന്‍റെ പ്ലേസ്റ്റോര്‍ റേറ്റിങ്ങ് കുറച്ചതിന് പിന്നാലെ അര്‍ണാബ് വേയ്സ്റ്റ് ജേര്‍ണലിസ്റ്റ് , പ്രൗഡ് ടു ബി എ കേരള തുടങ്ങി വിവധ ഹാഷ്ടാഗ് പ്രതിഷേധങ്ങ‍ളും ഉയരുന്നുണ്ട്.

താന്‍ കണ്ടിട്ടുളളതില്‍ ഏറ്റവും നാണം കെട്ട കൂട്ടമാണ് മലയാളികൾ എന്നായിരുന്നു അര്‍ണോബിന്‍റെ പ്രസ്താവന. പ്രളയദുരിത സഹായ ഫണ്ടിലേക്ക് യുഎഇ സഹായം ധനം വാഗ്ദാനം ചെയ്തത് സംബന്ധിച്ച് ഉയര്‍ന്ന ചര്‍ച്ചയിലാണ് അര്‍ണാബ് മലയാളികളെ പരിഹാസിച്ചത്.

നേരത്തേയും അര്‍ണാബിനെതിരേ മലയാളികൾ ഒാണ്‍ലൈന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ അര്‍ണാബിനേയും ചാനലിനേയും പിന്തുണച്ച് ബിജെപി രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍ എംപിയും രംഗത്ത് വന്നു.

സോഷ്യല്‍ മീഡിയയിലെ കോമാളികളാണ് ചാനലിനെതിരേ പ്രതിഷേധിക്കുന്നതെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ ട്വീറ്റ്.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News