അര്‍ണബിന്റെ ചാനല്‍ മലയാളികള്‍ ബഹിഷ്‌കരിക്കണമെന്ന് കോണ്‍ഗ്രസ്; രാജീവ് ചന്ദ്രശേഖര്‍ മലയാളിയാണെന്ന് പറയുന്നതില്‍ ലജ്ജ

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ്.

അര്‍ണബിന്റെ റിപ്പബ്ലിക്ക് ചാനല്‍ മലയാളികള്‍ ബഹിഷ്‌കരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ പറഞ്ഞു.

അര്‍ണബിനെ പിന്തുണച്ച രാജീവ് ചന്ദ്രശേഖര്‍ മലയാളിയാണെന്ന് പറയുന്നതില്‍ ലജ്ജിക്കുന്നെന്നും എംഎം ഹസന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം റിപ്പബ്ലിക്ക് ടിവിയില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണബിന്റെ പരാമര്‍ശം.

നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് മലയാളികള്‍ എന്നായിരുന്നു പരാമര്‍ശം. പ്രളയദുരിത സഹായഫണ്ടിലേക്ക് യുഎഇ സഹായം ധനം വാഗ്ദാനം ചെയ്തത് സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് അര്‍ണബ് മലയാളികളെ പരിഹസിച്ചത്.

പരാമര്‍ശം വിവാദമായതോടെ സോഷ്യല്‍മീഡിയയില്‍ അര്‍ണബിനെതിരെ പ്രതിഷേധം ശക്തമാണ്.

അര്‍ണബിന്റേയും റിപ്പബ്ലിക്ക് ടിവിയുടേയും ഫേസ്ബുക്ക് പേജുകളില്‍ മലയാളികള്‍ കൂട്ടമായി പ്രതിഷേധം അറിയിക്കുകയാണ്. കൂടാതെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ റിപ്പബ്ലിക്ക് ടിവിയുടെ റേറ്റിങ്ങ് കുറച്ചാണ് മലയാളികള്‍ തിരിച്ചടിക്കുന്നത്.

അര്‍ണബിനെ വിമര്‍ശിക്കുന്നവര്‍ കോമാളികളാണെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

സോഷ്യല്‍മീഡിയയില്‍ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും കോണ്‍ഗ്രസ് ഇറക്കുന്നത് പോലെയുള്ള വിഡ്ഢിത്തമാണിതെന്നും രാജീവ് ട്വീറ്റില്‍ വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News