മാതാപിതാക്കളെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ; ജയിൽ വകുപ്പ് ഏറ്റുവാങ്ങി നാളെ സംസ്കരിക്കും

ജയിലിൽ ആത്മഹത്യ ചെയ്ത പടന്നക്കര കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാത്തതിനാൽ ജയിൽ വകുപ്പ് ഏറ്റുവാങ്ങി നാളെ സംസ്കരിക്കും.

നിയമ നടപടികൾ പൂർത്തിയാക്കി കണ്ണൂർ മേയറുടെ സാനിധ്യത്തിൽ പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കാനാണ് തീരുമാനം.അതെ സമയം മനുഷ്യാവകാശ കമ്മീഷൻ നിർദേശ പ്രകാരം സൗമ്യയുടെ ആത്മഹത്യയിൽ അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് കണ്ണൂർ വനിതാ ജയിലിൽ സൗമ്യ ആത്മഹത്യ ചെയ്തത്.പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃത ദേഹം.

മൃതദേഹം ഏറ്റു വാങ്ങാൻ ഇതുവരെയും ബന്ധുക്കൾ ആരും എത്തിയില്ല.മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ ജയിൽ അധികൃതരെ അറിയിച്ചു.ഈ സാഹചര്യത്തിൽ തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പരിയാരത്ത് നിന്നും ജയിൽ വകുപ്പ് മൃതദേഹം ഏറ്റുവാങ്ങും.

കണ്ണൂർ നഗരസഭ മേയറുടെ അനുവാദം വാങ്ങി നിയമനടപടികൾ പൂർത്തിയാക്കി സംസ്കരിക്കും.പയ്യാമ്പലം പൊതു ശ്മശാനത്തിൽ സംസ്കരിക്കാനാണ് തീരുമാനം.

അതെ സമയം സൗമ്യയുടെ ആത്മഹത്യയിൽ അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.ജയിൽ ഡി ജി പി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം.

സ്വന്തം മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തു കൊന്ന കേസിൽ വിചാരണ തടവുകരിയായി കഴിയവേയാണ് സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്തത്.പടന്നക്കര കൂട്ടക്കൊല കേസിലെ ഏക പ്രതിയായ സൗമ്യ ആത്മഹത്യ ചെയ്തതോടെ ഏറെ കോലിളക്കമുണ്ടാക്കിയ കേസിനും വിരാമമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here