ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങളും മരുന്നും മുന്‍ എംഎല്‍എ എം.പി വിന്‍സന്റും സംഘവും തട്ടിയെടുത്തു; നാട്ടുകാര്‍ ഇടപ്പെട്ടതോടെ കോണ്‍ഗ്രസ്് നേതാക്കള്‍ കാറില്‍ രക്ഷപ്പെട്ടു

തൃശൂര്‍: കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കേണ്ട ഭക്ഷ്യധാന്യങ്ങളും മരുന്നും തുണിത്തരങ്ങളും പാത്രങ്ങളും മുന്‍ ഒല്ലൂര്‍ എംഎല്‍എ എം.പി വിന്‍സന്റിന്റെ നേതൃത്വത്തില്‍ തട്ടിയെടുത്തു. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ രണ്ട് ലോഡ് സാധങ്ങള്‍ ആണ് സംഘം തട്ടിയെടുത്തത്.

മുന്‍ മേയര്‍ ഐ പി പോള്‍, നടത്തറ പഞ്ചായത്ത് ഭരണസമിതി അംഗം കെ എന്‍ വിജയകുമാര്‍, ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് അനില്‍ പൊറ്റെക്കാട്, നടത്തറ ഗ്രാമ പഞ്ചായത്ത് അംഗം ടിജി പ്രേമചന്ദ്രന്‍, നടത്തറ ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് തട്ടാംപറമ്പില്‍ അര്‍ജുനന്‍, നടത്തറ ഫാര്‍മേഴ്‌സ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എംഎല്‍ ബേബി, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് മോഷണത്തിന് നേതൃത്വം നല്‍കിയത്.

കാച്ചേരി പഴം & പച്ചക്കറി മാര്‍ക്കറ്റിങ്ങ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കാച്ചേരിയിലെ ഗോഡൗണിലേക്കാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കേണ്ട സാധങ്ങള്‍ കടത്തിയത്.

തൃശ്ശൂര്‍ കലക്ട്രേറ്റിലേക്ക് വന്ന ആറ് ലോഡില്‍ നാല് ലോഡ് മാത്രമാണ് കലക്ട്രേറ്റില്‍ ഇറക്കിയത്. ബാക്കിയുള്ള രണ്ട് ലോഡ് സാധനങ്ങളാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ വെട്ടിച്ച് ഗോഡൗണിലേക്ക് കൊണ്ടുപോയത്.

തമിഴ് ബോര്‍ഡ് വച്ച് വന്ന് അരി ഇറക്കുന്നത് കണ്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപ്പെട്ടപ്പോഴേക്കും കോണ്‍ഗ്രസ്് നേതാക്കള്‍ കാറില്‍ രക്ഷപ്പെട്ടു.

ഒല്ലൂര്‍ സിഐ ബെന്നി ജേക്കബ്ബും, എസ്‌ഐ സിനോജ് എസ്, സപ്ലെ ഓഫീസര്‍ ജയചന്ദ്രന്‍, അസിസ്റ്റന്റ് സപ്ലെ ഓഫീസര്‍ കെഎസ് സതീഷ് കുമാര്‍, എസ്പി ഒ ജിനേഷ് പി എം, സിപിഒ ശരത്ത് ഗോപി, സിപിഒ പ്രതീഷ് എന്‍ ആര്‍ എന്നിവരടങ്ങുന്ന സംഘം ഗോഡൗണില്‍ പരിശോധന നടത്തി. സാധന സമഗ്രികള്‍ കസ്റ്റഡിയില്‍ എടുത്തു.

കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here