ദുരിതാശ്വാസ നിധിയിലേക്ക്; മീനാക്ഷിയമ്മ നൽകിയത് കുടുംബ സ്വത്തായ 21 സെന്റ് സ്ഥലം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂർ ചെറുതാഴം സ്വദേശിനി മീനാക്ഷിയമ്മ നൽകിയത് കുടുംബ സ്വത്തായ 21 സെന്റ് സ്ഥലം.സ്ഥലം വിട്ടു നൽകാനുള്ള സന്നദ്ധത അറിയിച്ച് സമ്മതപത്രം മന്ത്രി ഇ പി ജയരാജന് കൈമാറി.

മുപ്പത് ലക്ഷം രൂപയോളം വില വരുന്ന സ്ഥലമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സ്വന്തം മക്കൾ ചെറുതായി പോലും വേദനിക്കുന്നത് ഒരമ്മയ്ക്കും സഹിക്കാനാകില്ല.

എല്ലാവരെയും സ്വന്തം മക്കളെ പോലെ കാണുന്ന വലിയ മനസ്സിനുടമയായ അമ്മമാരും ഏറെയുണ്ട്. അങ്ങനെ ഒരമ്മയാണ് കണ്ണൂർ ചെറുതാഴത്തെ 73 വയസ്സുകാരിയായ മീനാക്ഷി അമ്മ.

പ്രളയ ബാധിതരുടെ ദുരിത കാഴ്ചകൾ മാധ്യമങ്ങളിലൂടെ കണ്ടപ്പോൾ എങ്ങനെയെങ്കിലും അവരുടെ കണ്ണീരൊപ്പണം എന്നായി ചിന്ത.കുടുംബ സ്വത്തായി ലഭിച്ച 21 സെന്റ് സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് മീനാക്ഷി അമ്മ തീരുമാനിച്ചത്.

മൂന്ന് മക്കളുടെയും അഭിപ്രായം ആരാഞ്ഞപ്പോൾ അവർക്കും പൂർണ സമ്മതം.മക്കളായ ഭാഗ്യലക്ഷ്മി,ജയശ്രീ,ഗിരീഷ് എന്നിവർ സന്തോഷത്തോടെയാണ് അമ്മയുടെ ആഗ്രഹത്തിന് പിന്തുണ നൽകിയത്.

തിരുവോണ ദിവസം മന്ത്രി ഇ പി ജയരാജന് ഭൂമി വിട്ടു നൽകാനുള്ള സമ്മത പത്രം കൈമാറി.30 ലക്ഷത്തോളം വിലയുള്ള ഭൂമിയാണ് സർക്കാരിന് കൈമാറിയത്.
സമ്മത പത്രം മന്ത്രി ഇ പി ജയരാജന് കൈമാറി.

ഇനിയും കഴിയുന്ന സഹായങ്ങൾ ചെയ്യുമെന്ന ഉറപ്പും നൽകിയാണ് മീനാക്ഷി അമ്മ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel