മഴക്കെടുതി: ഇടുക്കി ജില്ലയിലെ അവലോകന യോഗം ഇന്ന്

മഴക്കെടുതിയാലും അണക്കെട്ടുകൾ തുറന്നതിനെ തുടർന്നും ഇടുക്കി ജില്ലയിലുണ്ടായ നാശനഷ്ടങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അവലോകനം ചെയ്യുതിന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. രാവിലെ 10 ന് കലക്ടറേറ്റ് കോഫറന്‍സ് ഹാളിലാണ് യോഗം.

വൈദ്യുതി മന്ത്രി എം എം മണി, എംഎല്‍എമാരായ പി ജെ ജോസഫ്, എസ് രാജേന്ദ്രന്‍, ഇ എസ് ബിജിമോള്‍, റോഷി അഗസ്റ്റ്യന്‍, കലക്ടർ കെ.ജീവൻ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലാതല ഉദ്യോഗസ്ഥര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സഹിതം ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിൽ ഈ മഴക്കാലത്ത് 55 പേർക്ക് മരണം സംഭവിക്കുകയും ഏഴ് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News