‘പീപ്പിൾ ഫോറം -പുതിയ കേരളം’ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍

‘പീപ്പിൾ ഫോറം -പുതിയ കേരളം’ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ 

  • കേരളത്തിന്‍റെ പരിസ്ഥിതിയും വികസനവും
  • അജിത്ത് ലോറന്‍സ്-
  • ഡോ ഷാജി-നിയന്ത്രിത ഖനനം നടത്താം. ഖനനം ചെയ്തെടുത്ത സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണം.
  • ഡോ അരവിന്ദന്‍- നിര്‍മ്മാണമേഖലയെക്കുറിച്ച് പുനര്‍ വിചിന്തനം നടത്തണം. പരിസ്ഥിതി സൗഹൃദ നിയമങ്ങള്‍ നിര്‍മ്മിക്കുക, പരിസ്ഥിതി അവബോധം നല്‍കണം
  • കേരളത്തിന്‍റെ കാര്‍ഷിക മേഖലയും സാമ്പത്തികവും
  • ഡോ മേരി ജോര്‍ജ്- കയ്യേറ്റങ്ങള്‍ ഒ‍ഴുപ്പിക്കണം,  ചെറുകിടകച്ചവടക്കാര്‍ക്കുള്ള വായ്പ്പാ നയം  ഉദാരമാക്കണം
  • കെ വി എസ് ഹരിദാസ് -കേന്ദ്ര പദ്ധതികളുമായി യോജിച്ച് പോകണം
  • കെഎന്‍ ഹരിലാല്‍- സ്വകാര്യ  സ്വത്തവകാശത്തിന് പരിമിധി ഏര്‍പ്പെടുത്തണം, കേന്ദ്രാവിഷ്ക്കാര പദ്ധതികളുടെ പ്രത്യേക പാക്കേജ് വേണം.
  • ആരോഗ്യരംഗം 
  • ഡോ രഞ്ജിത്ത്- ഓരോ പ്രദേശത്തെയും ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിന് സര്‍വേ നടത്തണം
  •  ഡോ ജയപ്രകാശ്-  തകര്‍ന്ന വീടുകള്‍ കുട്ടികളെ കാണിക്കരുത്.
  • ഡോ രഞ്ജിത്ത്- പ‍ഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ കൗണ്‍സിലിങ്ങ് അത്യാവശ്യമാണ്.
  • ഡോ രഞ്ജിത്ത്- പ്രത്യേക സൗജന്യ ക്ലിനിക്കുകള്‍ ആരംഭിക്കുക
  • ഡോ രഞ്ജിത്ത്-സ്വകാര്യ ആശുപത്രികള്‍ 2 മണിക്കൂറെങ്കിലും സൗജന്യ ചികിത്സ നല്‍കുക
  • ഡോ രഞ്ജിത്ത്-വാക്സിനേഷന് കൂടുതല്‍ ശ്രദ്ധ നല്‍കുക
  • ഡോ ജയപ്രകാശ്-പരിസര ശുചിത്വത്തിലും വ്യത്തിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക
  • പുനര്‍ നിര്‍മ്മാണം ആദ്യം മുന്‍ഗണന നല്‍കേണ്ടത്
  • ആര്‍ക്കിടെക്ട് ശങ്കര്‍- മുന്‍ഗണന നല്‍കേണ്ടത് വീട് റോഡ് കാര്‍ഷിക മേഖല എന്നിവയ്ക്ക്
  •  പ്രൊഫസര്‍ കെ എന്‍ ഗംഗാധരന്‍- തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ 2500 കോടി രൂപ ആവശ്യമാണ്.
  • കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് പ്രകൃതിക്ക് അനുകൂലമായ രീതിയിലാവണം
  • അഡ്വ. സുരേഷ് ബാബു: നദികളുടെ ആഴം കൂട്ടി നീരൊഴുക്ക് കൂട്ടണം
  • ജോര്‍ജ്ജ് ജോസഫ്: സംസ്ഥാനം പുനര്‍നിര്‍മ്മിക്കുന്നത് കടം വാങ്ങിയാവരുത്
  • സുരേഷ് (ബിജെപി നേതാവ്): വികസനത്തിനായി കേന്ദ്ര-സംസ്ഥാന പൊതുപ്ലാറ്റഫോം വേണം
  • ചെറിയാന്‍ ഫിലിപ്പ്; ചര്‍ച്ചയില്‍ ഉയര്‍ന്നത് ക്രിയാത്മക നിര്‍ദേശങ്ങള്‍. നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും
  • എംസി ദത്തന്‍: ശാസ്ത്രീയ പ്രവചനങ്ങള്‍ മാനിച്ചാല്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാനാകും.
    ശാസ്ത്രജ്ഞരും സര്‍ക്കാര്‍ ഏജന്‍സികളും നിരന്തരം സമ്പര്‍ക്കങ്ങള്‍ പുലര്‍ത്തുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News