വീട്ടില്‍ കാമുകിക്കുവേണ്ടി പാര്‍ട്ടിയൊരുക്കി; ഒടുവില്‍ ക്രൂരകൊലപാതകം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

ദില്ലി: കാമുകിയ്ക്ക് മറ്റൊരാളുമായി ബന്ധമെന്നാരോപിച്ച് കാമുക‍ന്‍ 18 കാരിയായ പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി. ദില്ലിയിലെ ഷാലിമാര്‍ ബാഘിയിലാണ് സംഭവം. പ്രദീപ് ഷെറാവത്ത് എന്ന 29 കാരനാണ് റിതിക എന്ന പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

മാസങ്ങളായി റിതികയും കാമുകന്‍ പ്രദീപ് ഷെറാവത്തും ഒരുമിച്ചാണ് ജിവിക്കുന്നത്.
റിതിക വീട്ടു ജോലി ചെയ്യ്താണ് ജീവിക്കുന്നത്. ഇവര്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് യുവാവ് കൊലപാതകം ആസൂത്രണം ചെയ്തത്.

വീട്ടില്‍ വെച്ച് സുഹൃത്തുക്കള്‍ക്കായി പ്രദീപ് ഒരു പാര്‍ട്ടി ഒരുക്കുകയും ഇതിലേക്ക്
റിതികയുടെ കൂടി സുഹൃത്തുക്കളെ നിര്‍ബന്ധപൂര്‍വ്വം ക്ഷണിച്ചു.

പിന്നീട് തോക്കില്‍ വെടിയുണ്ട നിറച്ച് റിതികയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സാക്ഷികളായ റിതികയുടെ സുഹൃത്തുക്കള്‍ പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രദീപ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News