കേരള ജനത ഒന്നിച്ചൊന്നായ് കൂടെ, അതിജീവിക്കും നമ്മള്‍; മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് മലയാളികള്‍ #SalaryChallenge

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചലഞ്ചിനെ ഏറ്റെടുത്ത് കേരള ജനത.

മുഖ്യമന്ത്രിയുടെ ഓഫീസിലെ അംഗങ്ങള്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാന്‍ തീരുമാനിച്ചു.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍

പ്രളയ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനര്‍നിര്‍മ്മിക്കുവാന്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വാഗതം ചെയ്യുന്നതായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

എല്ലാ സെക്രട്ടേറിയറ്റ് ജീവനക്കാരേയും ഈ മഹായജ്ഞത്തില്‍ പങ്കാളികളാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുമെന്നും സംഘടന അറിയിച്ചു.

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയായി ഇന്ന് 2.5 ലക്ഷം രൂപയുടെ ചെക്ക് ചീഫ് സെക്രട്ടറി ടോം ജോസിന് കൈമാറി. ശമ്പളത്തില്‍ നിന്ന് ആഗസ്റ്റ് 14ന് ഗവര്‍ണര്‍ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ബാക്കി തുകയാണ് ഇന്ന് നല്‍കിയത്.

സംസ്ഥാനത്തെ ഉന്നതപദവികള്‍ വഹിക്കന്നവര്‍ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി തങ്ങളുടെ ഒരു മാസത്തെ ശമ്പളത്തിനുതുല്യമായ തുക സംഭാവന ചെയ്യണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മറ്റ് ഐപിഎസ് ഉദ്യോഗസ്ഥരും ശമ്പളം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

ഋഷിരാജ് സിങ് 

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കും.

മന്ത്രി എ.സി മൊയ്തീന്റെ ഓഫീസ് ജീവനക്കാര്‍

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ ഓഫീസ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കും. മന്ത്രി മൊയ്തീന്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നല്‍കിയിരുന്നു.

മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കും. മന്ത്രി രവീന്ദ്രനാഥ് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നല്‍കിയിരുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസിലെ സ്റ്റാഫ്

സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാന്‍ തീരുമാനിച്ചു.

നേരത്തെ 2 ദിവസത്തെ ശമ്പളം മന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യം തന്നെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

പൊതുവിദ്യാഭ്യാസ സെക്രട്ടറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ അറിയിച്ചു.

സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി

സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍, ഒരു മാസത്തെ പെന്‍ഷന്‍ മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

പ്രളയക്കെടുതിയില്‍ നിന്നും രക്ഷപ്പെടാനും അതിജീവിക്കാനാനും പുതിയ കേരളത്തെ സൃഷ്ടിക്കാനും ഒരുമാസത്തെ സാലറി ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു.

ഓരോ മാസവും മൂന്നു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ഇത്തരത്തില്‍ 10 മാസം മൂന്നു ദിവസത്തെ വേതനം നല്‍കിയാല്‍ അത് ഒരു മാസത്തെ സാലറിയാവുമെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News