ഇന്ത്യയിലെ യുഎഇ അംബാസഡര്‍ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും; സന്ദര്‍ശനം അടുത്തയാഴ്ചയോടെ

ദില്ലി: ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന അടുത്തയാഴ്ച കേരളം സന്ദര്‍ശിച്ചേക്കും.

യുഎഇ എംബസി വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ സംഘടനകളുമായും ഉദ്യോഗസ്ഥരുമായും അംബാസഡര്‍ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

കേരളത്തിനായുള്ള യുഎഇ ധനസഹായവിഷയം വിവാദമായി തുടരവെയാണ് യുഎഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിക്കാനൊരുങ്ങുന്നത്. അടുത്തയാഴ്ചയോടെ കേരളം സന്ദര്‍ശിക്കുമെന്നാണ് വിവരം.

വിവിധ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേരളത്തിലെ പ്രളയക്കെടുതിയുടെ രൂക്ഷത അംബാസഡര്‍ നേരിട്ട് മനസ്സിലാക്കും. തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിവിധ ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും അംബാസഡര്‍ കാണും. കേരളത്തിനെ പ്രളയക്കെടുതിയില്‍ സഹായിക്കാന്‍ പ്രത്യേക സമിതി തന്നെ യുഎഇ രൂപീകരിച്ചിരുന്നു.

അംബാസഡറുടെ സന്ദര്‍ശനം സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ തുടര്‍നടപടി വേഗതയിലാക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ അംബാസഡറുടെ അഭിമുഖത്തെ പരാമര്‍ശിച്ച് കേരളത്തിനായുള്ള സഹായം യുഎഇ നല്‍കില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ കേരളത്തിന് സഹായം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് യുഎഇ പിന്നോട്ട് പോകില്ലെന്ന സൂചന കൂടിയാവുകയാണ് അംബാസഡറുടെ സന്ദര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News