പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് തിരിച്ചടിയായി പെട്രോള്‍, ഡീസല്‍ വില; ദിവസാടിസ്ഥാനത്തില്‍ വില വര്‍ദ്ധിപ്പിച്ച് തുടങ്ങി

ദില്ലി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് തിരിച്ചടിയായി പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു. സംസ്ഥാനത്ത് പെട്രോള്‍ വില 80.98 രൂപയായി.

പ്രളയത്തില്‍ കഷ്ട്‌പ്പെടുന്ന കേരളത്തിന്റെ ദുരിതം വര്‍ദ്ധിപ്പിക്കുകയാണ് ഉയരുന്ന പെട്രോള്‍, ഡീസല്‍ വില. ദിവസാടിസ്ഥാനത്തില്‍ പൊതുമേഖല എണ്ണ കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ച് തുടങ്ങി.

ഇന്നലെയും ഇന്നുമായി വര്‍ദ്ധിപ്പിച്ചത് പ്രകാരം കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് എണ്ണപത്തിയൊന്ന് രൂപയായി. പതിനാറ് പൈസയാണ് ഇന്ന് മാത്രം കൂടിയത്. മൂബൈയില്‍ വില എണ്‍പത്തിയഞ്ച് രൂപ 33 പൈസയായി. കല്‍കത്തയിലും ചെന്നൈയിലും തിരുവനന്തപുരത്തിന് സമാനമാണ് വില. എണ്‍പത്തിയൊന്ന്.

അതേസമയം, ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂടിയായ 19രൂപ 48 പൈസയില്‍ കുറവില്ല. ഡീസലിനാകട്ടെ 15 രൂപ 33 പൈസയായും എക്‌സൈസ് ഡ്യൂട്ടി തുടരുന്നു.

കേരളത്തിന്റെ പ്രത്യേക സാഹചര്യം മനസിലാക്കി എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്നാവശ്യം ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here