കേന്ദ്രത്തിന്റെ പ്രതികാരനടപടികള്‍ തുടരുന്നു; മണ്ണെണ്ണയ്ക്കും സബ്‌സിഡി നല്‍കാനാകില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: സൗജന്യ അരി കേരളത്തിന് നല്‍കില്ലെന്ന കേന്ദ്ര പ്രഖ്യാപനത്തിനു പിന്നാലെ അധിക മണ്ണെണ്ണയ്ക്കും സബ്‌സിഡി നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചു.

12,000 ലിറ്റര്‍ മണ്ണെണ്ണയാണ് കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടത്. എന്നാല്‍ ഈ മണ്ണെണ്ണ സബ്‌സിഡി നിരക്കില്‍ നല്‍കാനാകില്ലെന്ന് കേരളത്തെ കേന്ദ്രം അറിയിക്കുകയായിരുന്നു.

സബ്‌സിഡി ഇല്ലാത്തതിനാല്‍ ലിറ്ററിന് 70 രൂപയാണ് നല്‍കേണ്ടിവരുന്നത്. സബ്‌സിഡി ലഭിച്ചിരുന്നെങ്കില്‍ 29 രൂപ മാത്രം നല്‍കേണ്ട സ്ഥാനത്താണ് 70 രൂപ എന്ന വലിയ തുക നല്‍കേണ്ടി വരിക.

പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് സൗജന്യ അരി തരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിലോഗ്രാമിന് 25 രൂപ നിരക്കില്‍ വില നല്‍കണമെന്ന് കത്തില്‍ പറഞ്ഞിരുന്നു.

ഇതുപ്രകാരം സംസ്ഥാനത്തിന് 233 കോടിയുടെ ബാധ്യതയാണുണ്ടായത്. അരി എഫ്‌സിഐ ഗോഡൗണില്‍ നിന്നെടുക്കാന്‍ തല്‍ക്കാലം പണം നല്‍കേണ്ടെങ്കിലും കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ടില്‍നിന്ന് അനുവദിച്ച അരിക്കായുള്ള പണം ഈടാക്കുമെന്നും കത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News