കൊച്ചി: പ്രളയക്കെടുതിയില്‍ നാശനഷ്ടടം സംഭവിച്ച ഫോണ്‍ അടക്കം ഉപകരണങ്ങള്‍ നന്നാക്കി നല്‍കാന്‍ ജിയോ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ തുറന്നു ജിയോ.
പ്രളയ കെടുതിയില്‍പെട്ട് നിശ്ചലമായ ജിയോ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് സംസ്ഥാനത്തു ഏറ്റവും അടുത്തുള്ള ജിയോ സെന്ററിലോ, ജിയോ പോയിന്റിലോ സേവനങ്ങള്‍ ലഭ്യമാകും.
കേടായ ലൈഫ് ഫോണുകളും, ജിയോ ഫോണുകളും ജിയോ വൈ ഫൈയും നന്നാക്കുന്നതിനായി ജിയോ പണിക്കൂലിയില്‍ 100 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. നാശനഷ്ടടം സംഭവിച്ച സാമഗ്രികളുടെ വിലയില്‍ അമ്പതു ശതമാനം ഡിസ്‌കൗണ്ടാണ് ജിയോ നല്‍കുക.
ജിയോ സെന്ററുകളിലും ജിയോ പോയിന്റുകളിലുമായി ആരംഭിച്ച ക്യാമ്പുകള്‍ സെപ്റ്റംബര്‍ 8 വരെ തുടരും.

Get real time update about this post categories directly on your device, subscribe now.