പുതുകേരളത്തിനായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സന്തോഷം നല്‍കുന്നതാണെന്ന് ഗവര്‍ണര്‍; ദുരിതാശ്വാസനിധിയിലേക്ക് 2.5 ലക്ഷം രൂപയും കൈമാറി

തിരുവനന്തപുരം: പുതുകേരളത്തിനായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സന്തോഷം നല്‍കുന്നതാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയായി ഗവര്‍ണര്‍ 2.5 ലക്ഷം രൂപയുടെ ചെക്ക് ചീഫ് സെക്രട്ടറി ടോം ജോസിന് കൈമാറി.

ശമ്പളത്തില്‍ നിന്ന് ആഗസ്റ്റ് 14ന് ഗവര്‍ണര്‍ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ബാക്കി തുകയാണ് ഇന്ന് നല്‍കിയത്.

സംസ്ഥാനത്തെ ഉന്നതപദവികള്‍ വഹിക്കന്നവര്‍ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി തങ്ങളുടെ ഒരു മാസത്തെ ശമ്പളത്തിനുതുല്യമായ തുക സംഭാവന ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News