ധ്യാനത്തിനെത്തിയ 40കാരനൊപ്പം കന്യാസ്ത്രീ ഒളിച്ചോടി; സംഭവം കോട്ടയത്ത്; കാമുകനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് കന്യാസ്ത്രീ

കോട്ടയം: ധ്യാനത്തിനെത്തിയ 40കാരനൊപ്പം കന്യാസ്ത്രീ ഒളിച്ചോടി. കോട്ടയം സ്വദേശിനിയായ 33കാരിയാണ് ചങ്ങനാശേരി തെങ്ങണാ സ്വദേശിയായ 40കാരനൊപ്പം ഒളിച്ചോടിയത്.

കന്യാസ്ത്രീയെ കാണാതായതോടെ മഠം അധികൃതകര്‍ കീഴ്‌വായ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. പിന്നീട് ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

എന്നാല്‍ തനിക്ക് 40കാരനൊപ്പം പോകാനാണ് താല്‍പര്യമെന്ന് കന്യാസ്ത്രീ മൊഴി നല്‍കി. തുടര്‍ന്ന് യുവതിയെ ഇയാള്‍ക്കൊപ്പം തന്നെ വിട്ടയച്ചു.

നാലുമാസം മുമ്പ് ധ്യാനത്തിനെത്തിയപ്പോഴാണ് ഇയാളുമായി കന്യാസ്ത്രീ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News