മദ്യലഹരിയില്‍ ബൈക്ക് ഓടിച്ച് ചെറുതോണി ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍; സ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷവും; രണ്ടു പേര്‍ അറസ്റ്റില്‍

ഇടുക്കി: മദ്യലഹരിയില്‍ ബൈക്ക് ഓടിച്ച് ചെറുതോണി ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ ഇടുക്കി പോലീസ് പിടികൂടി. പാറേമാവ് കുടുക്ക പറമ്പില്‍ ശ്യാം, ചെറുതോണി പറമ്പില്‍ ക്രിസ്റ്റി എന്നിവരാണ് പിടിയിലായത്.

ചെറുതോണി ടൗണില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കിടയിലേക്ക് യുവാക്കള്‍ മദ്യലഹരിയില്‍ ബൈക്ക് ഓടിച്ച് കയറ്റിയത്. തുടര്‍ന്ന് അസഭ്യം പറയുകയും ചെയ്തു.

വിവരം അറിഞ്ഞെത്തിയ പോലീസ് ശ്യാമിനെയും ക്രിസ്റ്റിയെയും പിടികൂടുകയായിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകന് നേരെ പോലീസ് ജീപ്പിനുള്ളില്‍ ഇരുന്ന് ഇവര്‍ വധഭീഷണി മുഴക്കുകയും ചെയ്തു.

ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News