‘പീപ്പിള്‍ ഫോറം, പുതിയ കേരളം’ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ് വന്ന നിര്‍ദേശങ്ങള്‍

അടിസ്ഥാനസൗകര്യവികസനവും നിര്‍മ്മാണമേഖലയും

ശങ്കര്‍ (ആര്‍ക്കിടെക്റ്റ്)

1. റോഡുകളുടെയും വീടുകളുടെയും നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കണം
2. ചെലവു കുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കണം
3. പ്രകൃതി സൗഹൃദ വീടുകള്‍ വേണം
4. പ്രളയബാധിത മേഖലകളില്‍ താത്ക്കാലികത ആശുപത്രികള്‍ നിര്‍മ്മിക്കുക
5. കടം വാങ്ങി പുനര്‍നിര്‍മ്മാണം നടത്താതിരിക്കുക,അത് വീണ്ടും കുരുക്കിലാക്കും

ഡോ.മേരി ജോര്‍ജ് (സാമ്പത്തിക വിദഗ്ധ)

1. കേരളത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം
2. ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചിലവഴിക്കരുത്
3. ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം കൃത്യമായി ഓഡിറ്റ് നടത്തണം
4. ഒരു മാസത്തെ ശമ്പളം നല്‍കണം എന്നത് മുഖ്യമന്ത്രിയുടെ മഹത്തായ ആഹ്വാനം
5. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഒരു മാസത്തെ ശമ്പളം നല്‍കുന്നത് അധികപ്പറ്റല്ല.
6. വിദേശ രാജ്യങ്ങളില്‍ നിന്നും പണം സ്വരൂപിക്കണം
7. പശ്ചിമഘട്ടത്തെ മുറിവേല്‍പ്പിക്കരുത്

ഡോ. കെ എന്‍ ഹരിലാല്‍ (സാമ്പത്തിക വിദഗ്ധന്‍)

1. സ്വകാര്യ സ്വത്തവകാശത്തിന് പരിമിതികള്‍ ഏര്‍പ്പെടുത്തണം
2. ചെറുകിട കച്ചവടക്കാര്‍ക്കുള്ള വായ്പാനയം ഉദാരമാക്കണം, ബാങ്കുകള്‍ ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് എടുക്കണം
3. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രത്യേക പാക്കേജ് വേണം

ഡോ. കെ എന്‍ ഗംഗാധരന്‍ (സാമ്പത്തിക വിദഗ്ധന്‍)

1. കുടുംബത്തിന്റെ ആവശ്യം കണ്ടറിഞ്ഞുള്ള വീടുകള്‍ വേണം ഇനി പുനര്‍നിര്‍മ്മിക്കേണ്ടത്. ഇതിനായി ബോധവല്‍ക്കരണം നടത്തണം
2. ഗള്‍ഫ് പണം കെട്ടിടങ്ങള്‍ കെട്ടിപ്പടുക്കാനുള്ളതല്ലെന്ന ബോധം വളര്‍ത്തിയെടുക്കണം

ജോര്‍ജ് ജോസഫ് (സാമ്പത്തിക വിദഗ്ധന്‍)

1. കടം വാങ്ങി പുനര്‍ നിര്‍മ്മാണം നടത്തരുത്
2. പ്രളയക്കെടുതിയില്‍ ഒലിച്ചു പോകാത്ത തരം വീടുകള്‍ നിര്‍മ്മിക്കണം
3. ഫണ്ടുകളുടെ വിനിയോഗം സുതാര്യമായിരിക്കണം
4. ചെറുകിട വ്യവസായത്തെ രക്ഷപ്പെടുത്താന്‍ പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കണം

പൊതു ആരോഗ്യവും മാനസികാരോഗ്യവും

ഡോ. ശ്രീജിത്ത് (ഐഎംഎ ഭാരവാഹി)

1. സ്വകാര്യ ആശുപത്രികള്‍ രണ്ട് മണിക്കൂറെങ്കിലും സൗജന്യ സേവനം നല്‍കണം
2. വാക്‌സിനേഷന് കൂടുതല്‍ പ്രാധാന്യം നല്‍കണം
3. കുറഞ്ഞത് 6 മാസത്തേക്കെങ്കിലും സാജന്യമരുന്നുകള്‍ നല്‍കണം
4. വ്യക്തി ശുചിത്വത്തോടൊപ്പം പരിസരശുചിത്വത്തിനും പ്രാധാന്യം നല്‍കുന്നതിനുള്ള ബോധവല്‍ക്കരണം നടത്തണം
5. ഓരോ പ്രദേശത്തേയും ആരോഗ്യ പ്രശ്‌നങ്ങല്‍ തിരിച്ചറിയാന്‍ സര്‍വ്വെ നടത്തണം

ഡോ.ജയപ്രകാശ് (മാനസികാരോഗ്യ വിദഗ്ധന്‍)

1. ശാരീരിക ആരോഗ്യം പോലെ പ്രധാനമാണ് മാനസിക ആരോഗ്യവുമെന്ന സന്ദേശം ജനങ്ങളിലെത്തിക്കണം
2. തകര്‍ന്ന വീടുകളിലേക്ക് ഒറ്റയ്ക്ക് പോകാന്‍ അനുവദിക്കരുത്. മാനസിക സമ്മര്‍ദ്ദമുണ്ടാകാനിടയുണ്ട്

ഡോ. അരവിന്ദന്‍ (ശാസ്ത്രസാഹിത്യ പരിഷത്ത്)

1. നിര്‍മ്മാണ മേഖലയെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണം
2. നിര്‍മ്മാണങ്ങളെല്ലാം പരിസ്ഥിതി സൗഹൃദങ്ങളായിരിക്കണം

ഡോ ഷാജി (ജിയോളജിസ്റ്റ്)

1. പുതിയ ഖനന നയം വേണം
2. കേരളത്തിന് ഫ്‌ലഡ്മാപ്പിങ് വേണം
3. പാറകള്‍ ഖനനം ചെയ്യാവുന്നതും ചെയ്യാത്തതുമായ മേഖലകള്‍ കണ്ടെത്തണം

അജിത് ലോറന്‍സ് (മാധ്യമപ്രവര്‍ത്തകന്‍)

1. പരിസ്ഥിതിക്കനുസരണമായ നിയമനിര്‍മ്മാണങ്ങള്‍ വേണം
2. പ്രളയ മേഖലയില്‍ അടിഞ്ഞുകൂടിയ ചെളി ഉപയോഗിച്ച് ഇഷ്ടിക നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം

കെവിഎസ് ഹരിദാസ് (മാധ്യമപ്രവര്‍ത്തകന്‍)

1. കേന്ദ്രവുമായി ആശയവിനിമയം നടത്തി പദ്ധതികള്‍ യോജിച്ച് നടപ്പിലാക്കണം
2. വീടുകള്‍ക്കുള്ള ഇന്‍ഷുറന്‍സ് ജനകീയ അജണ്ടയാക്കണം
3. പ്രധാന കക്ഷി നേതാക്കളുമായി മുഖ്യമന്ത്രി സംസാരിക്കണം

അഡ്വ.സുരേഷ് ബാബു (കോണ്‍ഗ്രസ് നേതാവ്)

1. നദികളുടെ ആഴം കൂട്ടി നീരൊഴുക്ക് വര്‍ദ്ധിപ്പിക്കണം
2. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം കിട്ടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം

സുരേഷ് (ബിജെപി നേതാവ്)

1. വികസനത്തിനാവശ്യമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ചുള്ള പ്ലാറ്റ്‌ഫോം വേണം
2. വിവാദങ്ങളില്‍ കുരുങ്ങി വികസനം തടസ്സപ്പെടരുത്

എം സി ദത്തന്‍ (ശാസ്‌ത്രോപദേഷ്ടാവ്)

1. ശാസ്ത്രീയ പ്രവചനങ്ങള്‍ അടിസ്ഥാനമാക്കി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം
2. ശാസ്ത്രജ്ഞരും സര്‍ക്കാര്‍ ഏജന്‍സികളും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel