”മോഹന്‍ദാസിന്റെ സംസ്‌കാരം എന്താണെന്ന് കണ്ടു; മലയാളിയെ വിമര്‍ശിക്കാന്‍ അര്‍ണബിന് അര്‍ഹതയില്ല; നാട് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ രാഹുല്‍ ഈശ്വര്‍ ചെറ്റത്തരം കാണിക്കരുത്; ഇന്ന് മുതല്‍ പിണറായി എന്റെ നേതാവ്, അദ്ദേഹം ഇരട്ടച്ചങ്കന്‍ തന്നെ”; വൈറലായി ഈ മാസ് മറുപടി

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുമ്പോഴും കേരളത്തെ വിമര്‍ശിക്കുന്ന ടിജി മോഹന്‍ദാസിനും അര്‍ണബ് ഗോസ്വാമിക്കും, അര്‍ണബിനെ പിന്തുണച്ച രാഹുല്‍ ഈശ്വറിനും രാജീവ് ചന്ദ്രശേഖറിനും കിടിലന്‍ മറുപടിയുമായി ഒരു യുവതി.

മോഹന്‍ദാസിന്റെ സംസ്‌കാരം എന്താണെന്ന് കേരള ജനത കണ്ടു കൊണ്ടിരിക്കുകയാണെന്നും, ഇതുപോലെ ബോധമില്ലാത്തവരെ ചര്‍ച്ചകള്‍ക്ക് വിളിക്കാതിരിക്കാന്‍ ചാനലുകള്‍ ശ്രദ്ധിക്കണമെന്ന് യുവതി വീഡിയോയിലൂടെ ആവശ്യപ്പെടുന്നു. മോഹന്‍ദാസ് ഒരു മലയാളി തന്നെയല്ലേയെന്നും യുവതി ചോദിക്കുന്നു.

അടുത്ത മറുപടി അര്‍ണബിനോടാണ്, ബഹുമാനം അര്‍ഹിക്കുന്നവരെ ബഹുമാനിക്കാന്‍ മലയാളികള്‍ക്ക് അറിയാമെന്നും കേരളത്തെ വിമര്‍ശിക്കാന്‍ തനിക്ക് അര്‍ഹതയില്ലെന്നും യുവതി പറയുന്നു.

കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ ചെറ്റത്തരം കാണിക്കരുതെന്ന് രാഹുല്‍ ഈശ്വറിനോട് യുവതി പറയുന്നു.

കെ.സുരേന്ദ്രനുമുണ്ട്, മാസ് മറുപടി. നിങ്ങള്‍ ഉള്ളി സുരയല്ല ഇപ്പമെന്നും ഉള്ളിത്തൊലി മാത്രമാണെന്ന് യുവതി പറഞ്ഞു.

വീട്ടില്‍ സുരക്ഷിതരായി ഇരുന്നു കൊണ്ടാണ് സുരേന്ദ്രന്‍ രക്ഷപ്രവര്‍ത്തനത്തെ വിമര്‍ശിക്കുന്നതെന്നും ഒരു ദുരിതബാധിത പ്രദേശത്തെങ്കിലും താങ്കള്‍ പോയിട്ടുണ്ടോയെന്നും യുവതി വീഡിയോയില്‍ ചോദിക്കുന്നു.

ദുരന്തത്തെ നേരിടാന്‍ ജനതയെ സജ്ജമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ ഇപ്പോഴത്തെ നേതാവെന്നും ഇന്നു മുതല്‍ താനൊരു സഖാവാണെന്നും യുവതി പറയുന്നു.

പിണറായി വിജയന്‍ ഇരട്ടച്ചങ്കന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ ഭരണത്തില്‍ കേരളം സംതൃപ്തരാണെന്നും യുവതി പറഞ്ഞു.

കാണം, ഈ മാസ് മറുപടി വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News