ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം.
പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് സ്വര്‍ണം നേടിയത്. 88.06 മീറ്റര്‍ എറിഞ്ഞ് ദേശീയ റെക്കോര്‍ഡോഡെയാണ് നീരജ് ചോപ്രയുടെ സ്വര്‍ണനേട്ടം.
ഏഷ്യന്‍ ഗെയിംസില്‍ ഇതാദ്യമായാണ് ഇന്ത്യ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്നതും. വനിതാ വിഭാഗം ലോഭ് ജംപില്‍ മലയാളി താരം നീന വെള്ളിയും കരസ്ഥമാക്കി. 800 മീറ്റര്‍ ഫൈനലില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സനും യോഗ്യത നേടി.
അതേ സമയം, ബാഡ്മിന്‍ഡനില്‍ പിവി സിന്ധുവും ഫൈനലില്‍ കടന്നിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here