ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍; ഓണാവധിക്ക് ശേഷം കുട്ടികളെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു

കോട്ടയം: ഓണാവധിക്ക് ശേഷം കുട്ടികളെ വരവേല്‍ക്കാന്‍ ജില്ലയിലെ സ്‌കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. തദ്ദേശസ്ഥാപനങ്ങളും ശുചിത്വ മിഷനും സംയുക്തമായിട്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളിലെ ക്ലാസ് റൂമുകളും ടോയ്‌ലറ്റുകളും മൈതാനങ്ങളുമാണ് വൃത്തിയാക്കുന്നത്.

ശുചിത്വ മിഷന്‍ പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും എന്‍എസ്എസ് യൂണിറ്റിന്റെ എട്ട് പേരടങ്ങുന്ന സംഘവും ടീച്ചര്‍മാരും മറ്റു സ്റ്റാഫുകളും ഒരോ സ്‌കൂളിലേയും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. പ്രതിരോധ മരുന്നുള്‍പ്പെടെ നല്‍കിയാണ് ഓരോ വോളണ്ടിയര്‍മാരേയും ശുചീകരണ പ്രവര്‍ത്തനത്തിന് സജ്ജരാക്കിയിരിക്കുന്നത്.

മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ സ്‌കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നിലവില്‍ ക്യാമ്പുകള്‍ പിരിച്ചു വിടാത്ത സ്‌കൂളുകളിലെ ആളുകളെ പാര്‍പ്പിക്കാന്‍ പകരം സ്ഥലം കണ്ടെത്തുന്ന നടപടികള്‍ പൂര്‍ത്തിയായി.

കോട്ടയം താലൂക്കിലെ സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പ് നിവാസികള്‍ക്കായി 13 ഇതര സ്ഥാപനങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. ഇന്ന് വൈകീട്ടോടെ മാറ്റിപ്പാര്‍പ്പിക്കല്‍ പൂര്‍ത്തിയാകും. സാംസ്‌കാരിക നിലയങ്ങള്‍, പള്ളികളുടെ പാരീഷ് ഹാളുകള്‍ ,ഓഡിറ്റോ റിയങ്ങള്‍ എന്നിവയാണ് പുതിയതായി കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങള്‍.

വൈക്കം താലൂക്ക് പരിധിയില്‍ കല്ലറ എന്‍എസ്എസ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പ് കല്ലറ സാംസ്‌കാരിക നിലയത്തിലേക്ക് മാറ്റും. ചങ്ങനാശ്ശേരി താലൂക്ക് പരിധിയിലെ സ്‌കൂളുകളിലെ ക്യാമ്പുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയതായി 26 പൊതുസ്ഥലങ്ങള്‍ കണ്ടെത്തി. ജില്ലയില്‍ 383 ക്യാമ്പുകള്‍ പിരിച്ചു വിട്ടു. നിലവില്‍ 96 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News