കേരളത്തിന് വേണ്ടി സുപ്രീംകോടതി ജസ്റ്റിസുമാര്‍ പാടി, ‘വീ ഷാല്‍ ഓവര്‍ കം

ദില്ലി: കേരളത്തിന് വേണ്ടി പാടി സുപ്രീംകോടതി ജസ്റ്റിസുമാരായ കെ.എം.ജോസഫും, കുര്യന്‍ ജോസഫും.

മമ്മൂട്ടിയുടെ ഹിറ്റ് സിനിമയായ അമരത്തിലെ വികര നൗകയുമായി എന്ന് ഗാനം പാടി ജസ്റ്റിസ് ജെ.എം.ജോസഫ് കാണികളെ കൈയ്യിലെടുത്തപ്പോള്‍ വീ ഷാല്‍ ഓവര്‍ കം എന്ന ഗാലം ആലപിച്ചാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ശ്രദ്ധയാകര്‍ഷിച്ചത്.

ദുരന്ത ബാധിതനെ സഹായിക്കാനുള്ള ധനസമാഹരണത്തിനായി ദില്ലിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസുമാര്‍ കലാപരമായ കഴിവ് പുറത്തെടുത്തത്.

പ്രളയ ജലത്തില്‍ നിന്ന് കരകയറികൊണ്ടിരിക്കുന്ന മലയാള കരയ്ക്ക് വേണ്ടിയാണ് സുപ്രീംകോടതിയുടെ ഔപചാരിതകള്‍ വിട്ട് ജസ്റ്റിസുമാര്‍ എത്തിയത്. കേരളത്തിന് വേണ്ടിയുള്ള ധനശേഖരാണാര്‍ത്ഥം സുപ്രീംകോടതിയിലെ ധനകാര്യ ലേഖകര്‍ സംഘടിപ്പിച്ച പരിപാടി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉദ്ഘാടനം ചെയ്തു.

രക്ഷാ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മത്സ്യതൊഴിലാളികളെ അനുസ്മരിച്ച് കൊണ്ടാണ് ജസ്റ്റിസ് കെ.എം.ജോസഫ് അമരത്തിലെ വികാര നൗവകയുമായി എന്ന ഗാനം ആലപിച്ചത്.

അതോടൊപ്പം ഒരു ഹിന്ദി ഗാനം കൂടി ആലപിച്ച ശേഷം വേദി വിട്ട കെ.എം.ജോസഫിനെ ചീഫ് ജസ്റ്റിസ് എഴുന്നേറ്റ് ചെന്ന് അനുമോദിച്ചു. പ്രശസ്ത ബോളിവുഡ് ഗായകന്‍ മോഹിത് ചൗഹാനോടൊപ്പം വീ ഷാല്‍ ഓവര്‍ കം എന്ന ഗാനം ആലപിച്ചാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ശ്രദ്ധയാകര്‍ഷിച്ചത്.

മുതിര്‍ന്ന ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, രഞ്ജന്‍ ഗോഗോയി തുടങ്ങി എല്ലാ ജസ്റ്റിസുമാരും പരിപാടിയ്‌ക്കെത്തി. നിയമകാര്യ ലേഖകരും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.ഇതിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരതാശ്വസാ നിധിയിലേയ്ക്ക് കൈമാറും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here