ആര്‍എസ്എസുകാരേ, നിങ്ങള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മത്സ്യത്തൊഴിലാളി പ്രളയദുരന്തത്തില്‍നിന്ന് രക്ഷപ്പെടുത്തിയത് 350 പേരെ; ആ കൈകളാണ് നിങ്ങള്‍ വെട്ടിമാറ്റാന്‍ ശ്രമിച്ചത്

കൊല്ലം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മത്സ്യത്തൊഴിലാളി ചിന്തു പ്രദീപും സംഘവും പ്രളയദുരന്തത്തില്‍നിന്ന് രക്ഷപ്പെടുത്തിയത് 350 പേരുടെ ജീവന്‍. പ്രളയത്തിലേക്ക് ആഴ്ന്നുപോയവരെ രക്ഷിച്ചെടുത്ത ആ കൈകളാണ് ആര്‍എസ്എസ് ഗുണ്ടാ സംഘം വെട്ടിമാറ്റാന്‍ ശ്രമിച്ചത്.

പ്രളയ വാര്‍ത്തയറിഞ്ഞ് ആലപ്പാട് കാക്കത്തുരുത്തില്‍നിന്ന് ചിന്തു ഉള്‍പ്പടെ പതിനൊന്ന് പേരടങ്ങുന്ന സംഘമാണ് വള്ളവുമായി ദുരന്തമേഖലയിലേക്ക് കുതിച്ചത്. ചെന്നിത്തല സൗത്ത്, വെണ്‍മണി പ്രദേശങ്ങളില്‍ അഞ്ചുദിവസക്കാലം ഇവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലായിരുന്നു. ഇതില്‍ നാലുദിവസവും വെണ്‍മണി പ്രദേശത്തായിരുന്നു.

മറ്റാരും കടന്നു ചെല്ലാത്ത ഉള്‍വഴികളിലൂടെ ദുഷ്‌ക്കരമായി സഞ്ചരിച്ചാണ് മുന്നൂറ്റി അമ്പതിലധികം പേരെ ഇവര്‍ രക്ഷപ്പെടുത്തി ക്യാമ്പുകളിലെത്തിച്ചത്. ശക്തമായ കുത്തൊഴുക്കുള്ള പ്രദേശങ്ങളിലേക്ക് തോണി കയറ്റാന്‍ കഴിയാതെവന്ന അവസരത്തില്‍ വടവുമായി വെള്ളത്തിലേക്ക് ചാടി വള്ളം ഉറപ്പുള്ള സ്ഥലത്ത് പിടിച്ചുകെട്ടി പ്രതിബന്ധങ്ങളെ മുറിച്ചുകടന്ന് മുന്നോട്ടു പോയത് ചിന്തുവായിരുന്നു.

തിരുവോണ ദിവസമാണ് ആലുംകടവ് ചാലില്‍തെക്കേ ജങ്ഷന് സമീപത്ത് വച്ച് ചിന്തു പ്രദീപിനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സുഹൃത്തിനൊപ്പം ആലുംകടവിലേക്കു വന്ന ചിന്തുവിനെ ആര്‍എസ്എസ് ആക്രമിസംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

കഴുത്തിന് വടിവാള്‍കൊണ്ട് വെട്ടിയത് ചിന്തു കൈകൊണ്ട് തടയുകയായിരുന്നു. വലതുകയ്യിലെ നടുവിരലും, മോതിരവിരലുമുള്‍പ്പടെ അറ്റുതൂങ്ങി. വീണ്ടും വടിവാള്‍കൊണ്ട് വെട്ടിയതോടെ ഇടതു കൈക്കുഴയ്ക്കും വെട്ടേറ്റു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചിന്തുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. തീവ്രപരിചരണ വിഭാഗത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News