ഈ ഒത്തൊരുമ ലോകത്തിന് തന്നെ മാതൃക; കുട്ടനാട് ശുചീകരണത്തിന് തുടക്കം; പങ്കെടുക്കുന്നത് 70,000 പേര്‍; സജീവമായി മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും

പ്രളയം മലിനമാക്കിയ കുട്ടനാടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലയ്ക്കു പുറത്തുനിന്നും ആയിരങ്ങളാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്. മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തന്നെ രംഗത്തുണ്ട്.

സന്നദ്ധ പ്രവര്‍ത്തകരും ജില്ലാ ഭരണസംവിധാനവും തദേശഭരണ സ്ഥാപന പ്രതിനിധികളും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ഒരുപോലെ കൈകോര്‍ത്തുള്ള പ്രവര്‍ത്തനത്തിനാണ് തുടക്കമായിരിക്കുന്നത്

യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന കര്‍മപദ്ധതിക്കായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അടങ്ങുന്ന 60,000 ആളുകള്‍ കുട്ടനാട്ടിലെത്തി. കുട്ടനാട്ടിലെ 16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളിലാണ് ശുചീകരണം.

30ന് സ്‌കൂളുകളിലെ ക്യാമ്പുകള്‍ നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍ വീടുകളിലേക്ക് മടങ്ങേണ്ടി വരുന്ന ആയിരക്കണക്കിന് കുട്ടനാട്ടിലെ കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് എത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. പ്രദേശങ്ങള്‍ ശുചീകരിക്കാന്‍ ആയിരക്കണക്കിന് പേരുടെ അദ്ധ്വാനം ആവശ്യമാണ്. ഇത് മുന്നില്‍ക്കണ്ടാണ് ദ്രുതഗതിയിലുള്ള ശുചീകരണം നടപ്പാക്കുന്നത്.

30ന് വീടുകളിലേക്ക് പോകാത്തവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റും. ഓരോ പഞ്ചായത്തില്‍ നിന്നുള്ളവരെയും പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി അവിടെ നിന്ന് റോഡ്ജലഗതാഗത മാര്‍ഗം അവരവരുടെ വീടുകളില്‍ എത്തിക്കും.

31ന് കുട്ടനാട് പ്ലാസ്റ്റിക് വിരുദ്ധ ദിനമായി ആചരിക്കും. സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഇറങ്ങുന്നവര്‍ക്കും ക്യാമ്പില്‍ നിന്ന് മടങ്ങുന്നവര്‍ക്കും ഭക്ഷണക്രമീകരണം വരുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News