മദ്യവില്‍പ്പന കുത്തനെ കുറഞ്ഞു; ഓണത്തിന് വിറ്റത് 516 കോടി മാത്രം

സംസ്ഥാനത്തെ മദ്യവില്‍പ്പന കുത്തനെ കുറഞ്ഞെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന്റെ മദ്യഷാപ്പുകള്‍ വഴി ഓണത്തിന്റെ 10 ദിവസങ്ങളില്‍ ഇത്തവണ വിറ്റത് 516 കോടി മാത്രം.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 533 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഒരു കോടി ഇരുപത്തിരണ്ട് ലക്ഷത്തിലേറെ രൂപയുടെ മദ്യം ഉപഭോഗത്തിലൂടെ ഇരിങ്ങാലക്കുട ബിവറേജസ് ഒന്നാം സ്ഥാനവും, തൃശൂര്‍ പൊക്‌ളായി ബിവറേജസ് രണ്ടാം സ്ഥാനവും നേടി.

ഉത്രാടത്തിന് 88 കോടിരൂപയും, അവിട്ടത്തിന് 59 കോടി രൂപയും മലയാളികള്‍ ചിലവിട്ടു. തിരുവോണത്തിന് ഡ്രൈ ഡേ പ്രഖ്യാച്ചിരുന്നതും പ്രളയം ബാധിച്ചതും മദ്യവരുമാനം ഇടിയാന്‍ കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here