കൈത്താങ്ങായി മാലാഖമാരും; ദുരിതാശ്വാസ നിധിയിലേക്ക് നഴ്‌സുമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കും

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ഗവ. നേഴ്‌സസ് അസോസിയേഷന്‍ അംഗങ്ങളായ നേഴ്‌സുമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി പി. ഉഷാദേവിയും പ്രസിഡണ്ട് ടി .സുബ്രമണ്യനും അറിയിച്ചു.

സമാനതകള്‍ ഇല്ലാത്ത ദുരിതത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ലോകമാകെയുള്ള മലയാളികള്‍ ഏക മനസ്സോടെ അണിചേരുന്ന കാഴ്ച ആവേശകരമാണ്. KGNAയുടെ അംഗങ്ങളായ നേഴ്‌സുമാരും ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു വരുന്നു.

ലക്ഷകണക്കിന് രൂപയുടെ മരുന്നുകളും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കളും വിവിധ ക്യാമ്പുകളിലേക്കായി സ്വരൂപിച്ച് നല്‍കി.

സംഘടനയുടെ സംസ്ഥാന കമ്മിറ്റി രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പുതിയ കേരളം കെട്ടിപടുക്കുക എന്ന ദുര്‍ഘടമായ വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം ഏറ്റെടുത്തിരിക്കുന്നത്.

ഈ ദൗത്യത്തില്‍ മുഴുവന്‍ നേഴ്‌സുമാരും അഭിമാനപൂര്‍വ്വം പങ്കാളികളാവണമെന്ന് പി. ഉഷാദേവിയും ടി. സുബ്രമണ്യനും അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News