നാട് ദുരിതം അനുഭവിക്കുമ്പോള്‍ എന്ത് ആഘോഷം; മകന്റെ വിവാഹം ലളിതമാക്കി, ബാക്കി പണം ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മാതൃകയായി ഉണ്ണി മേനോന്‍

തൃശൂര്‍: മകന്റെ വിവാഹം ലളിതമാക്കി, അതിലൂടെ ലാഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി ഗായകന്‍ ഉണ്ണി മേനോന്‍.

മകന്‍ അങ്കുറിന്റെ വിവാഹം ഈ മാസം 26ന് തൃശൂരില്‍ ആഘോഷമായി നടത്താനായിരുന്നു ഉണ്ണി മേനോന്‍ നിശ്ചയിച്ചിരുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയാണ് പ്രളയത്തില്‍ നാട് തകര്‍ന്നത്.

ഇതോടെയാണ് വിവാഹം ആഘോഷമായി നടത്തേണ്ടെന്ന് തീരുമാനിച്ചത്. തുടര്‍ന്ന് ചെന്നൈ മഹാലിംഗപുരം ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടത്തിയത്. 2500ഓളം പേരെ പങ്കെടുപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാലിത് 400ലേക്ക് ചുരുക്കുകയായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ കാവ്യയാണ് അങ്കൂറിന്റെ ജീവിതപങ്കാളി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here