ഓടകളില്‍ തെളിവെള്ളം, മീനുകള്‍.. ഇനിയെങ്കിലും…

സാമൂഹികപ്രവര്‍ത്തകന്‍ വിഎച്ച് ദിരാറിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ദുരന്തങ്ങള്‍ വേദനകളോടൊപ്പം ചില സാധൃതകളും കൊണ്ടുവരും.

രണ്ടു ദിവസംമുമ്പ് തൃശ്ശൂരിലെ പുഴക്കല്‍പാടത്തും ഇരിഞ്ഞാലക്കുടറോഡിനോട് ചേര്‍ന്ന ഓടകളിലും കണ്ടത് അതാണ്. ദുര്‍ഗന്ധപൂരിതവും മലീമസവുമായ മലിനജലം നാടുവിട്ടിരിക്കുന്നു.ഓടകളിലും ജലകെട്ടിലും തെളിഞ്ഞവെള്ളം. കരിപൊടി, പോട്ട,പള്ളത്തി, ചൂട്ടക്കണ്ണന്‍ തുടങ്ങിയ മീനുകള്‍ അവിടെ തുടിക്കുന്നു. തൊട്ടടുത്തുള്ള ചായക്കടക്കാരന്‍, താന്‍ ആദൃമായാണ് ഈ ഓടയില്‍ മീനുകളെ കണ്ടതെന്ന് സാക്ഷൃപ്പെടുത്തുന്നു.

പതിറ്റാണ്ടുകളായി നഗരങ്ങളിലും നഗരപരിസരങ്ങളിലും മലിനമായി കിടന്ന അനവധി നീര്‍ച്ചാലുകളും ഓടകളും ശുദ്ധമായിരിക്കുന്നു. മാലിനൃം കടല്‍ കുടിച്ചിരിക്കും.

ഇത് ഒരവസാരമായെടുത്താല്‍ ക്ലീന്‍കേരള ഒരു യാഥാര്‍ത്ഥ്യമാക്കാനാവും. വീണ്ടും മാലിനൃം തള്ളി പഴയപടി ആക്കാതിരിക്കാനെങ്കിലും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പുനര്‍നിര്‍മ്മാണമല്ല, നവനിര്‍മ്മാണ് ലക്ഷൃമെന്ന മുഖൃമന്ത്രിയുടെ വാക്കുകള്‍ അര്‍ത്ഥപൂര്‍ണ്ണമാവട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here