വീണ്ടും ഗോള്‍ മ‍ഴ; ഹോക്കിയില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയുടെ ജയം എതിരില്ലാത്ത 20 ഗോളുകള്‍ക്ക്

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഹോങ്കോങ്ങിനു പിന്നാലെ ശ്രീലങ്കയേയും ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ.

എതിരില്ലാത്ത 20 ഗോളുകള്‍ക്കാണ് ശ്രീലങ്കയെ തോല്‍പ്പിച്ച ഇന്ത്യ തുടര്‍ച്ചയായ അഞ്ചാമത്തെ ജയവും സ്വന്തമാക്കി.

ഇന്ത്യയ്ക്കായി ആകാശ്ദീപ് സിങ് ഡബിള്‍ ഹാട്രിക്ക് കുറിച്ചു. ആകാശിനെ കൂടാതെ ഹര്‍മന്‍പ്രീസ് സിങ്, രൂപീന്ദര്‍ പാല്‍, മന്‍ദീപ് സിങ് എന്നിവരും ഹാട്രിക്ക് തികച്ചു.

ദില്‍പ്രീത് സിങ്, അമിത്ത് രോഹിദാസ്, വിവേക് സാഗര്‍, ലളിത് കുമാര്‍ എന്നിവരും ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തു.

ഗ്രൂപ്പിലെ അഞ്ചു മത്സരങ്ങളില്‍ നിന്നായി 76 ഗോളുകളാണ് ഇന്ത്യ എതിരാളികളുടെ വലയിലെത്തിച്ചത്. 73 ആണ് ഇന്ത്യയുടെ ഗോള്‍ വ്യത്യാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here