അതിജീവിക്കുന്ന കേരളത്തിന് കേന്ദ്രത്തിന്‍റെ കുത്ത്; റവന്യൂ വിഹിത മാനദണ്ഡം തിരിച്ചടിയാവും

പ്രളയത്തില്‍ കഷ്ട്ടപ്പെടുന്ന കേരളത്തിന് തിരിച്ചടിയാകും കേന്ദ്ര സര്‍ക്കാരിന്റെ റവന്യൂ വിഹിത മാനദ്ധണ്ഡം.

1971ലെ സെന്‍സസിന് പകരം 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് റവന്യൂ വിഹിതം നല്‍കാനുള്ള തീരുമാനം മാറ്റിയില്ലെങ്കില്‍ കേരളത്തിന് വന്‍ സാമ്പത്തിക നഷ്ട്ടം നേരിടേണ്ടി വരും.

കേന്ദ്ര സര്‍ക്കാരിന്റെ പക്ഷപാത നിലപാടിനെതിരെ ദക്ഷിണേന്ത്യന്‍ ധനമന്ത്രിമാര്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു.

2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ നികുതി വിഹിതം മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

സാമ്പത്തിക സഹായം വേണ്ട ഈ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ നികുതി വിഹിതം കൂടി ലഭിച്ചില്ലെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ തകരും.

മികച്ച വിദ്യാഭ്യാസത്തിലൂടേയും ആരോഗ്യ പദ്ധതികളിലൂടേയും ജനസഖ്യ നിയന്ത്രണം വരുത്തിയിട്ടുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം കുറയും.

അതേ സമയം ബിജെപി ഭരിക്കുന്ന ബീഹാര്‍,ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവര്‍ക്ക് അധിക വരുമാനം ലഭിക്കുന്നതാണ് നയം.

കേരളത്തില്‍ ഒരാള്‍ക്ക് 12,600 രൂപയാണ് നികുതി വിഹിതം.ഇതില്‍ കേന്ദ്ര നല്‍കുന്നത് 6,900യിരം രൂപ മാത്രം. 5,700 രൂപയുടെ കുറവ്.

ഏകദേശം 3000യിരം കോടി രൂപയുടെ നഷ്ട്ടമെങ്കിലും കേരളത്തിന് ഉണ്ടാകും.ഒരാള്‍ക്ക് 7,200 രൂപ വിഹിതം മാത്രമുള്ള ബീഹാറിന് 23,200 രൂപ അധികമായി 30,400 രൂപ നല്‍കാന്‍ പുതിയ മാനദണ്ഡത്തിലൂടെ കേന്ദ്രത്തിന് കഴിയും.

യു.പി,രാജസ്ഥാനും കുറഞ്ഞത് ഒരാള്‍ക്ക് 5000യിരം രൂപയുടെയെങ്കിലും നികുതി വരുമാനം കൂടും.

പ്രളയ ദുരന്തം കണക്കിലെടുത്ത് കേരളത്തിന് പ്രത്യേക പരിഗണ നല്‍കണമെന്ന് ആവശ്യം ശക്തമാണ്.

മതിയായ കേന്ദ്ര സഹായം ലഭിക്കാത്തതിന് പുറമെ ധനകാര്യ കമ്മീഷന്റെ റവന്യൂ വിഹിതം കൂടി കുറഞ്ഞാല്‍ കേരളത്തിനത് വന്‍ അടിയാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here