കണ്ണൂരില്‍ മുസ്ലീം ലീഗ് ഒാഫീസില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു; കെട്ടിടത്തിനും വാഹനങ്ങള്‍ക്കും പരിക്ക്

കണ്ണൂർ ഇരിട്ടിയിൽ മുസ്‌ലിം ലീഗ് ഓഫീസിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിൽ കെട്ടിടത്തിനും വാഹനങ്ങൾക്കും കാര്യമായ കേട്പാട് സംഭവിച്ചു.

പോലീസ് നടത്തിയ പരിശോധനയിൽ ഓഫീസിനകത്ത് നിന്നും കൂടുതൽ ബോംബുകളും വടിവാൾ ഉൾപ്പെടെയുള്ള മാരക ആയുധങ്ങളും കണ്ടെടുത്തു.

ഇരിട്ടി ബസ് സ്റ്റാൻഡിന് സമീപത്തെ മുസ്‌ലിം ലീഗ് ശാഖ ഓഫീസിലാണ് സ്ഫോടനം ഉണ്ടായത്.

ഉഗ്ര ശബ്ദത്തോടെയുണ്ടായ സ്ഫോടനം ജനങ്ങളെ പരിഭ്രാന്തിയിലാക്കി.സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ ചുമരുകൾ തകർന്നു.

സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കാര്യമായ കേട് പാട് സംഭവിച്ചു.ആളപായം ഉണ്ടായില്ല.

പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി.ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പൊട്ടിത്തെറിച്ച ഐസ്ക്രീം ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.

പോലീസ് നടത്തിയ തിരച്ചിലിൽ ഓഫീസിനകത്ത് നിന്നും പൊട്ടാത്ത നിലയിൽ മൂന്ന് നാടൻ ബോംബുകളും 6 വടിവാൾ,3 ഇരുമ്പ് ദണ്ഡ് തുടങ്ങിയ മാരക ആയുധങ്ങളും കണ്ടെടുത്തു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഓഫീസിനകത്ത് ആയുധങ്ങൾ സൂക്ഷിച്ചത് എന്തിനാണ് എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here