
കെ ആര്‍ മീരയുടെ പുതിയ നോവല്‍ `സൂര്യനെ അണിഞ്ഞ സത്രീ’യുടെ റോയല്‍റ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.
നോവലിന്‍റെ റോയല്‍റ്റി തുകയായ 1,71,000 രൂപയാണ് മീര ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക.
തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നിക്ഷേപിക്കാന്‍ പുസ്തകത്തിന്‍റെ പ്രസാധകരായ ഡിസി ബുക്സിനോട് അഭ്യര്‍ത്ഥിച്ചതായി എഴുത്തുകാരി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
ജോലി ഉപേക്ഷിച്ചതിന് ശേഷം തനിക്ക് പ്രതിമാസ വരുമാനമില്ലെന്നും അതുകൊണ്ടാണ് നോവല്‍ റോയല്‍റ്റി നല്‍കുന്നതെന്നും മീര പോസ്റ്റില്‍ കുറിക്കുന്നു.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും നേടിയ ആരാച്ചാര്‍ നോവലിന് ശേഷം കെ ആര്‍ മീര എഴുതിയ നോവലാണ് `സൂര്യനെ അണിഞ്ഞ സ്ത്രീ’.
ബാബറിമസ്ജിദ് പൊളിച്ചതിനുശേഷമുള്ള ആഗോളീകരണത്തിന്റെ കാലഘട്ടത്തില്‍ യൗവ്വനത്തിലെത്തിയ ഒരു സ്ത്രീ അവളുടെ ചരിത്രത്തെയും വൈകാരിക ലോകത്തെയും നേരിടുന്ന ജീവിതത്തിന്‍റെ ആവിഷ്കാരമാണ് സൂര്യനെ അണിഞ്ഞ സ്ത്രീ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here