
അതിജീവനത്തിന്‍റെ പാതയില്‍ ശക്തിയുക്തം കുതിക്കുന്ന കേരളത്തിനൊപ്പം നില്‍ക്കുകയാണ് ലോകം മുഴുവനും.
ജീവിതത്തിന്‍റെ പലകോണുകളില്‍ നിന്ന് പല ജീവിത സാഹചര്യങ്ങളില്‍പ്പെട്ടവര്‍ ഒന്നിച്ച് നില്‍ക്കുകയാണ് കേരളത്തിനൊപ്പം.
ഉപജീവനമാര്‍ഗമായ ലോട്ടറി കച്ചവടത്തിനിടെ ലോട്ടറി അടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി കൊല്ലം അഞ്ചലില്‍ നിന്ന് ഒരു കുടുംബം.
ലോട്ടറി ഏജന്‍റും വില്‍പനക്കാരനുമായ ഹംസയും കുടുംബവുമാണ് നിര്‍മല്‍ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനാര്‍ഹമായ ടിക്കറ്റുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്.
അതിജീവിക്കുന്ന കേരളത്തോടൊപ്പം അനേകര്‍ ചേര്‍ന്ന് നില്‍ക്കുമ്പോഴും. ദുരിതത്തിനിടയിലും രാഷ്ട്രീയ വിരോധം വച്ച് ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ വേതനം ചോദിച്ച മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനുമുന്നില്‍ അനുചിതമായ കാരണങ്ങള്‍ നിരത്തി അതിജീവനത്തിനെതിരായ ക്യാമ്പെയ്നുകള്‍ ഉയര്‍ത്തിവിട്ടിരുന്നു.
പക്ഷേ പച്ചപിടിക്കാതെപോയ ആ ക്യാമ്പെയ്നിന്‍റെ നേര്‍സാക്ഷ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പൊതുജനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സഹായം.
കഴിഞ്ഞ പത്താം തീയതി നടത്തിയ നറുക്കെടുപ്പില്‍ ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ച ടിക്കറ്റ് നല്‍കാനാണ് ഹംസ ഭാര്യ സോണിയയ്ക്കും മക്കളായ ഹന്ന ഫാത്തിമ, ഹാദിയ എന്നിവര്‍ക്കൊപ്പം എത്തിയത്.
സമ്മാനാര്‍ഹമായ ടിക്കറ്റ് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനുളള നടപടികള്‍ എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here