അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം; ഇല്ലെങ്കില്‍ പൂര്‍ണമായും നിരോധിക്കും; തീവ്രഹിന്ദു വര്‍ഗീയ സംഘട സനാതന്‍ സന്‍സ്ഥയ്ക്കെതിരെ കേന്ദ്ര മന്ത്രി രാംദാസ് അത്വാല

തീവ്രഹിന്ദു വര്‍ഗീയസംഘടനായ സനാതന്‍ സന്‍സ്ഥയ്‌ക്കെതിരെ കേന്ദ്ര സാമൂഹ്യ നീതി,ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അത്വാല.

ആവശ്യമെങ്കില്‍ സനാതന്‍ സന്‍സ്ഥയെ പൂര്‍ണമായും നിരോധിക്കും.സനാതന്‍ സന്‍സ്ഥ അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം.

ഗൗരിലങ്കേഷിന്റെയും നേരന്ദ്രദബോല്‍ക്കറിന്റെയും കൊലപാതകത്തില്‍ സനാതന്‍ സന്‍സ്ഥയ്ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശനമായ നടപടി അവര്‍ക്കെതിരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള സനാതന്‍ സന്‍സ്ഥയെ നിരോധിക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി തന്നെ പ്രസ്താവന നടത്തിയത് ആര്‍എസ്എസ് കേന്ദ്രങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെയും നേരന്ദ്രദബോല്‍ക്കറിന്റെയും കൊലപാതകത്തില്‍ സനാതന്‍ സന്‍സ്ഥയ്ക്ക് നേരിട്ട് പങ്കുള്ളതായി സിബിഐ അന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here