മികച്ച ദുരിതാശ്വാസക്യാമ്പ്‌; കേരളത്തിന്‌ അന്താരാഷ്ട്ര പ്രശംസ

ലോകശ്രദ്ധയാകർഷിക്കുന്ന വിധം മികച്ച ദുരിതാശ്വാസ ക്യാമ്പാണ്‌ കേരളം ഒരുക്കിയതെന്നതിന്റെ വ്യക്തതയാണ്‌ യൂണിസെഫി (UNICEF)ന്റെ അംഗീകാരം. മികച്ച രീതിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയതിനാണ്‌ അംഗീകാരം.

ഇത്രവലിയ ദുരിതമായിട്ടും ദുരിതാശ്വാസ ക്യാമ്പുകളിൽ മികച്ച സൗകര്യമൊരുക്കാൻ സാധിച്ചുവെന്ന് യൂണിസെഫ്‌ പ്രതിനിധിസംഘം വിലയിരുത്തി. വൃത്തി, ഭക്ഷണത്തിന്റെ ഗുണമേന്മ, സുരക്ഷിതത്വം, വേസ്റ്റ് മാനേജ്മെന്റ് എന്നിവയൊക്കെയാണ് മുഖ്യമായും സംഘം പരിശോധിച്ചത്‌.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന UNICEF ന്റെ മൂന്നംഗസംഘമാണ്‌ പരിശോധന നടത്തിയത്‌. ക്യാമ്പു സന്ദര്‍ശിച്ച ടീം പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. കുട്ടികൾക്കുൾപ്പടെ ആരോഗ്യപ്രദമായ സൗകര്യമാണ്‌ ക്യാമ്പിലുണ്ടായത്‌. മികച്ച ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിരുന്നു.

ക്യാമ്പിലെ എല്ലാ സജ്ജീകരണങ്ങളേയും പ്രശംസിച്ചതോടൊപ്പം തന്റെ 20 വര്‍ഷത്തെ പ്രൊഫഷണല്‍ ജീവിതത്തില്‍ വൃത്തിയിലും ആരോഗ്യ പരിപാലനത്തിലും ഗുണമേന്മയുള്ള ഭക്ഷണത്തിന്റെ കാര്യത്തിലും ഇത്രയും നന്നായി പരിപാലിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് കണ്ടിട്ടില്ലായെന്ന് സംസ്ഥാന സർക്കാരിനെയും ജില്ലാ ഭരണകൂടത്തെയും പ്രകീർത്തിച്ചു കൊണ്ട് UNICEF അംഗം ബങ്കു ബിഹാരി സര്‍ക്കാര്‍ ക്യാമ്പിലെ സന്ദര്‍ശക ഡയറിയിൽ കുറിച്ചു.

രക്ഷാപ്രവർത്തനത്തിലെന്നപോലെ കേരളം ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏറ്റെടുത്തതിന്റെ ഫലമായാണ്‌ ദുരിതാശ്വാസ ക്യാമ്പുകളിലാണെങ്കിലും മികച്ച സൗകര്യമൊരുക്കാനും അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റാനും സാധിച്ചത്‌.

നേരത്തേ, മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ച്‌ ലണ്ടനിൽ ഡിജിറ്റൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. നവകേരളം സൃഷ്ടിക്കാനും ഒറ്റക്കെട്ടായി പ്രവർത്തിക്കാം; ലോകത്തിനുമുന്നിൽ പുതു കേരളാമാതൃക സൃഷ്ടിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News