സര്‍ക്കാര്‍ പൊതുമേഖലയിലും സ്വദേശിവത്കരണം ശക്തമാകുന്നു; ആയിരക്കണക്കിന് വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കാനൊരുങ്ങി കുവൈത്ത്

കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പൊതുമേഖലയില്‍ തൊഴില്‍ ചെയ്യുന്ന 3140 വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുന്നു.

2017 – 2018 സാമ്പത്തിക വര്‍ഷം കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷന്‍ പാസാക്കിയ കര്‍മപദ്ധതിയുടെ ഭാഗമായിട്ടാണ് 3140 വിദേശികളുടെ തൊഴില്‍ കരാര്‍ റദ്ധാക്കിയതെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ അഹമ്മദ് അല്‍ ജസ്സാര്‍ വെളിപ്പെടുത്തി.

രാജ്യം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്വദേശി-വിദേശി ജനസംഖ്യയിലുണ്ടായ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന്റ മുന്നോടിയായിട്ടാണ് സര്‍ക്കാര്‍ പൊതുമേഖലയില്‍ സ്വദേശിവത്കരണ നടപടികള്‍ കര്‍ശനമാക്കുന്നതെന്നും അല്‍ ജസ്സാര്‍ കുവൈത്ത് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് സര്‍ക്കാര്‍ സര്‍വീസില്‍ തുടരുന്ന വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്‍കുകയാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News