നവ കേരള നിര്‍മ്മാണത്തിനായി ലോകബാങ്കിന്‍റെ സഹായം തേടാന്‍ ആലോചിച്ച് സര്‍ക്കാര്‍; ബാങ്ക് പ്രതിനിധി സംഘം ഇന്ന് തിരുവനന്തപുരത്ത്

പ്രളയ ദുരന്തത്തെ മറികടക്കാന്‍ ലോകബാങ്കില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വായ്പ്പ എടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. നാശനഷ്ടങ്ങളുടെ കണക്കുകള്‍ വിശദമായി ലഭിച്ച ശേഷം ലോകബാങ്കിനെ സമീപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

പ്രാഥമിക ചര്‍ച്ചകള്‍ക്കായി ലോകബാങ്കിന്‍റെ പ്രതിനിധി സംഘം ഇന്ന് തലസ്ഥാനത്ത് എത്തും. പ്രളയ കെടുതി വിലയിരുത്താനുളള കേന്ദ്രസംഘവും ഇന്ന് തിരുവനന്തപുരത്ത് എത്തും.

പ്രളയത്തില്‍ തകര്‍ന്ന് പോയ കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് കുറഞ്ഞ നിരക്കില്‍ വായ്പ്പ വാങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായ ശേഷം എത്ര തുക വായ്പ്പ എടുക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. അടിസ്ഥാന സൗകര്യമേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായി 20000 കോടി എങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപെടുന്നത്.

UAE അടക്കമുളള രാജ്യങ്ങള്‍ നല്‍കമെന്നേറ്റ സഹായം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചതിനാല്‍ രാജ്യന്തര വായ്പ്പക്കായി സംസ്ഥാനം ശ്രമിക്കുന്നതെന്നാണ് സൂചന. അന്തര്‍ദേശീയ ധനകാര്യ ഏജന്‍സികളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വായ്പ്പ എടുക്കാന്‍ അധികാരം ഉളളതിനാല്‍ ഇത് കേന്ദ്ര സര്‍ക്കാരിന് എതിര്‍ക്കാനാവില്ല.

ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്കായി ലോകബാങ്കിന്‍റെ പതിമൂന്ന് അംഗ പ്രതിനിധി സംഘം ഇന്ന് തലസ്ഥാനത്ത് എത്തും .രാവിലെ 9.30 ന് ചീഫ് സെക്രട്ടറിയെ കണ്ടശേഷം വൈകിട്ട് 4മണിക്ക് മുഖ്യമന്ത്രി, ധനകാര്യമന്ത്രി എന്നീവരുമായും അവര്‍ ചര്‍ച്ച നടത്തും.

പ്രളയ കെടുതി നാശന്ഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധി സംഘവും ഇന്ന് തിരുവന്തപുരത്ത് എത്തുന്നുണ്ട്.

കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ധനകാര്യമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും , പൊതുമേഖലാ,ബാങ്കുകളുടെ സിഎംഡിമാരും,കാര്‍ഷികബാങ്കുകളുടെ പ്രതിനിധികളും സംഘത്തിലുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News