ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ക്ക് 330 കോടി രൂപ അനുവദിച്ചു; അടിയന്തര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന്

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ 330കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക അനുവദിച്ചത്.

വിവിധമേഖലയിലെ അടിയന്തരദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ 330കോടി രൂപ ജില്ലാകളക്ടര്‍മാര്‍ക്ക് അടിയന്തരമായി അനുവദിച്ചത്.ഭക്ഷണത്തിനും വസ്ത്രത്തിനുമാണ് ഏറ്റവും കൂടുതല്‍ തുക നീക്കിവച്ചിരിക്കുന്നത്.

117.72കോടി രൂപയാണ് ഇതിനായി വകമാറ്റിയിരിക്കുന്നത്. തകര്‍ന്ന വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിന് 99.85കോടി രൂപയും ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് ആശ്വാസധനമായി 18.08കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കാര്‍ഷികവിളകളുടെ അടിയന്തരനഷ്ടപരിഹാരത്തിന് 51.75കോടി രൂപ അനുവദിച്ചിട്ടുണ്ട്.

1.4കോടി രൂപ മരുന്നുവിതരണം,കുടിവെള്ള വിതരണം, വളര്‍ത്തുമൃഗസംരക്ഷണം,ബോട്ടു തകര്‍ന്നവര്‍ക്കുള്ള സഹായം,നശിച്ച കാര്‍ഷികോപകരണങ്ങള്‍ക്ക് പകരം പുതിയത് വാങ്ങാനുള്ള സഹായം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാം.

സംസ്ഥാന ദുരന്ത നിവാരണ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് തുക അനുവദിച്ചിരിക്കുന്നത്.അതാത് മേഖലകളില്‍ അനുവദിച്ച തുക ചെലവാക്കുന്നതിന്‍റെ കണക്കുകള്‍ കളക്ടര്‍മാര്‍ യഥാസമയം സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News