ജൂനിയര്‍ എന്‍ടിആറിന്റെ പിതാവ് കാറപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: ജൂനിയര്‍ എന്‍ടിആറിന്റെ പിതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന്റെ മകനുമായ നന്ദമുരി ഹരികൃഷ്ണ (62)​ വാഹനാപകടത്തില്‍ മരിച്ചു.

ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പോകവേ ഹരികൃഷ്ണ സഞ്ചരിച്ച വാഹനം ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News