കേരളത്തിന് അര്‍ഹമായ സഹായം കേന്ദ്രം നല്‍കുന്നില്ലെന്ന് മന്ത്രി എംഎം മണി

ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് അര്‍ഹമായ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ദുരിതത്തിന്റെ ആഴം മനസ്സിലാക്കി അനുഭാവ പൂര്‍വ്വമായ നിലപാടല്ല മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി.

തമിഴ്‌നാട്ടില്‍ നിന്നുള്ള വിവിധ സംഘടനകളുടെ സഹായം ഏറ്റുവാങ്ങി ഇടുക്കിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് അനുഭാവ പൂര്‍വ്വമായ നിലപാടല്ല സ്വീകരിക്കുന്നത്. ഈ ഘട്ടത്തിലും കേരളത്തിന് അരിയും മണ്ണെണ്ണയും നല്‍കുന്നത് വില ഈടാക്കിയാണ്.

തമിഴ്‌നാട്ടില്‍ നിന്നെത്തിയ വ്യാപാരികളും കര്‍ഷക സംഘടനാ പ്രതിനിധികളും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയ പണവും ഭക്ഷ്യവസ്തുക്കളും ഏറ്റുവാങ്ങിക്കൊണ്ട് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു.

ഇടുക്കി ജില്ലയില്‍ വ്യാപാക നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. വര്‍ഷങ്ങളുടെ പരിശ്രമം കൊണ്ടേ ജില്ലയെ പഴയ രീതിയിലേയ്ക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്നു മന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടിലെ ഏലം വ്യാപാരികളുടെ സംഘടനയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധിയിലേക്കായി സംഭാവന ചെയ്ത പത്തുലക്ഷം രൂപയുടെ ചെക്കാണ് മന്ത്രി ഏറ്റുവാങ്ങിയത്.

തമിഴ്‌നാട് കര്‍ഷക സംഘടത്തിന്റെ നേതൃത്വത്തില്‍ മൂന്നര ടണ്‍ ഭക്ഷ്യ ധാന്യവും ഇടുക്കിയില്‍ എത്തിച്ച് നല്‍കി. കഴിഞ്ഞ ദിവസം തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ സെല്‍വം സഹായവുമായി അതിര്‍ത്തി മേഖലയിലെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here