അണക്കെട്ടുകള്‍ ഒറ്റയടിക്ക് തുറന്നതല്ല പ്രളയത്തിന് കാരണമായതെന്ന് കേന്ദ്ര ജല കമീഷന്‍; ദുരന്തത്തിന് കാരണമായത് അപ്രതീക്ഷിതവും അതിശക്തവുമായ മഴ

കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകള്‍ ഒറ്റയടിക്ക് തുറന്നതാണെന്ന വാദം തള്ളി കേന്ദ്ര ജലകമ്മീഷന്‍ പ്രളയമുന്നറിയിപ്പ് വിഭാഗം.

കേരളത്തിലെ ദുരന്തത്തിന് കാരണമായത് അപ്രതീക്ഷിതവും ശക്തവുമായ മഴയാണെന്നും പ്രളയ മുന്നറിയിപ്പ് വിഭാഗം ഡയറക്ടർ ശരത് ചന്ദ്ര പറഞ്ഞു.

പ്രളയത്തെക്കുറിച്ച് പഠിക്കാൻ കേരളത്തോട് റിപ്പോർട്ട് അവശ്യപ്പെട്ടതായും ജലകമ്മീഷൻ വ്യക്തമാക്കി.

ഡാം മാനേജ്‌മെന്റിൽ സർക്കാരിന് പിഴവ് പറ്റിയെന്ന പ്രതിപക്ഷത്തിന്റെ പ്രചരണം തുടരവേയാണ് ഡാം തുറന്നു വിട്ട നടപടിയിൽ വീഴ്ച ഉണ്ടായില്ലെന്ന് വ്യക്തമാക്കുന്ന കേന്ദ്ര പ്രളയ മുന്നറിയിപ്പ് വിഭാഗത്തിന്റെ നിലപാട്.

നൂറ്റാണ്ടുകാലത്തിനിടയിലുണ്ടായ ശക്തമായ മഴയാണ് കേരളത്തിലെ പ്രളയകാരണമെന്നും ഡാമുകൾ തുറന്നു വിട്ടതല്ല കാരണം എന്നും കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് വിഭാഗം ഡയറക്ടർ ശരത്ചന്ദ്ര പറഞ്ഞു.

കേരളത്തിലെ നദികൾ താരതമ്യേന ചെറുതാണ്. പെട്ടെന്ന് ജലനിരപ്പ് ഉയരുന്നതിനാൽ പെട്ടുന്നുള്ള പ്രളയ മുന്നറിയിപ്പ് നൽകുക പ്രയാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ജലകമ്മീഷൻ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ഇതിനായി ഡാമുകളിലേക്ക് നീരൊഴുക്കിന്റെ ഉൾപ്പെടെയുള്ള സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് കേരളത്തോട്അവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് എഞ്ചിനീയർ എം എസ് ഡില്ലൻ പറഞ്ഞു.

കേന്ദ്ര ഏജന്‍സി തന്നെ ഡാം തുറന്നത് പ്രളയ കാരണമായെന്ന വാദം തള്ളിയതോടെ സർക്കാരിനെതിരായ മറ്റൊരു ആരോപണം കൂടി ഇതോടെ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here