ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണം

കൊച്ചി: ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

കേന്ദ്രം കേരളത്തിന് കൂടുതല്‍ സഹായം ചെയ്യണമെന്നും രാഹുല്‍ പറഞ്ഞു. അതു കേരളത്തിന്റെ അവകാശമാണ്. ഉപാധികള്‍ ഇല്ലാതെയാണെങ്കില്‍ വിദേശ സഹായം സ്വീകരിക്കാം എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രളയം മനുഷ്യനിര്‍മിത ദുരന്തമാണോ എന്ന ചോദ്യത്തിന് പ്രളയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here