സര്‍ക്കാരിന്‍റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ചത്; പുതുകേരളത്തിനായി ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന് നിവിന്‍ പോളി

സര്‍ക്കാറിന്‍റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും  പുതുകേരളത്തിനായി ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും സിനിമാതാരം നിവിന്‍ പോളി.

നമ്മുടെ  സര്‍ക്കാറിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതായിരുന്നു. പ്രളയസമയം  മുതല്‍ രാപ്പകല്‍ രക്ഷാപ്രവര്‍ത്തനത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരു മുണ്ട്.

അവരുടെ സേവനങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി  സംഭാവനകള്‍ നല്‍കണമെന്നും നിവിന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി  25 ലക്ഷം രൂപ  നിവിന്‍ പോളി സംഭാവന നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News